| Tuesday, 24th March 2020, 10:55 am

വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ ആദ്യ കൊവിഡ് സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ്19 കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മണിപ്പൂരിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യു.കെയില്‍ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയെ ആശുപപത്രിയില്‍ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. കുടുംബാഗങ്ങളെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.

അതേസമയം രാജ്യത്ത് കൂടുതല്‍ കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനം. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more