ന്യൂദല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാത്തതും ആളുകള്‍ അവകാശപ്പെട്ടെത്താത്തതുമായ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി.
ന്യൂദല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാത്തതും ആളുകള്‍ അവകാശപ്പെട്ടെത്താത്തതുമായ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി.
സുപ്രീംകോടതി നിര്‍ദേശിച്ച റിട്ടയേഡ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തില്‍, മുന്‍ േൈഹകാടതി ജഡ്ജിമാരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ മൃതദേഹങ്ങള്‍ അനിശ്ചിതകാലത്തേക്ക് മോര്‍ച്ചറികളില്‍ സൂക്ഷിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അക്രമ കേസില്‍ ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍ സംസ്‌കാരത്തിന് മുമ്പ് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കണമെന്നും ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 175 മൃതദേഹങ്ങളില്‍ 169 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറെണ്ണം തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
തിരിച്ചറിഞ്ഞ 169 മൃതദേഹങ്ങളില്‍ 81 ത്തിന് അടുത്ത ബന്ധുക്കള്‍ അവകാശവാദം ഉന്നയിക്കുകയും 88 എണ്ണത്തിന് അവകാശികള്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പട്ടിക അടുത്ത ബന്ധുക്കളെ അറിയിക്കണമെന്നും അന്ത്യ കര്‍മ്മങ്ങള്‍ നടത്തണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. സമുദായത്തിന്റെ മതപരമായ ആചാരങ്ങളോെ് സംസ്‌കരിക്കാനും കോടതി നിര്‍ദേശിച്ചു.
ഡിസംബര്‍ നാലിനു മുമ്പ് സംസ്‌കാരം നടത്തണമെന്ന് ബെഞ്ച് പറഞ്ഞു. നോട്ടിസ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ തിരിച്ചറിയപ്പെടുന്ന മൃതദേഹങ്ങള്‍ ആരും അവകാശം ഉന്നയിച്ചിട്ടില്ലെങ്കില്‍ സംസ്ഥാനം അന്തിമ ചടങ്ങുകള്‍ നടത്തുമെന്ന പൊതു അറിയിപ്പ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
CONTENT HIGHLIGHT : Manipur violence: SC directs dignified burial or cremation of unclaimed bodies