അതേസമയം ബിഷ്ണുപുര്‍ ജില്ലയിലെ ഖ്വാക്തയില്‍ നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീക്ക് വെടിയേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അവരെ ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച പകല്‍ വരെ വെടിവെപ്പുണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
1.5 കോടി രൂപയുടെ വസ്തു വകകളാണ് സ്‌കൂളില്‍ നിന്നും കത്തി നശിച്ചതെന്ന് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങളടക്കം നശിപ്പിക്കപ്പെട്ടു.
മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ക്യാമ്പസില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പ് അക്രമത്തെ ഭയന്ന് സെക്യൂരിറ്റിയും അദ്ദേഹത്തിന്റെ കുടുംബവും നാട് വിട്ട് പോയിരുന്നു.
‘ഭാഗ്യവശാല്‍ സ്‌കൂളിന്റെ ഒന്നാം നിലയിലെ ഹോസ്റ്റലില്‍ ആരും ഉണ്ടായിരുന്നില്ല. സ്‌കൂളിന്റെ സമീപത്തുള്ള വീടുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ തന്നെ സ്‌കൂളിന് നേരെ ഒരു അക്രമം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു,’ സ്‌കൂളിന്റെ ഉടമ ലിയാന്‍ ഖോ താംങ്ക് വൈഫേയ് പറഞ്ഞു. 500 ഓളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
എന്നാല്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിക്കാന്‍ വേണ്ടി ചുരാചന്ദ്പുരിലെ സ്‌കൂളുകള്‍ ഉപയോഗിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം തടസപ്പെട്ടിരിക്കുകയാണ്.
മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട് സായുധസംഘം തീകൊളുത്തിയ ഞെട്ടിക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിലാണ് സംഭവം. 80കാരിയായ ഇബെറ്റോംബിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സെറോ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മെയ് 28നാണ് സംഭവം നടന്നിരിക്കുന്നത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ആദരിച്ച സ്വതന്ത്ര്യ സമര സേനാനിയാണ് അവരുടെ ഭര്‍ത്താവ് എസ്.ചുരാചന്ദ് സിങ്.
content highlights: Manipur; The school was set on fire; A woman was shot