| Saturday, 11th March 2017, 6:35 pm

ഈ പരാജയത്തില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല; ജനങ്ങള്‍ അവരുടെ സ്വാര്‍ത്ഥത മൂലം മാറി ചിന്തിച്ചു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി ഇറോം ശര്‍മ്മിള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള. സംസ്ഥാന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരായ പരാജയത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി ഇറോം ശര്‍മ്മിള പ്രഖ്യാപിച്ചത്.


Also read ജനങ്ങള്‍ക്ക് തന്റെ ‘എക്‌സ്പ്രസ്സ് വേ’ ഇഷ്ടമായില്ലെന്ന് തേന്നുന്നു; അവര്‍ ബുള്ളറ്റ് ട്രെയിനിനാണ് വോട്ട് ചെയ്തത്: അഖിലേഷ് യാദവ് 


ഈ പരാജയത്തില്‍ തനിക്കൊരു ലജ്ജയും തോന്നുന്നില്ല പക്ഷേ തെരഞ്ഞെടുപ്പുകളോട് മടുപ്പ് തോന്നിത്തുടങ്ങിയെനിക്ക്. ഇനി മത്സരരംഗത്ത് താനുണ്ടാവുകയില്ല” ശര്‍മ്മിള പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും പാര്‍ട്ടി നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം മണിപ്പൂരില്‍ നിന്ന് എടുത്തു മാറ്റാനായി 16 വര്‍ഷം നിരാഹാരം കിടന്ന ഇറോം ശര്‍മ്മിള മണിപ്പൂരി ജനതയുടെ റോള്‍ മോഡലായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തിനിറങ്ങിയ ശര്‍മ്മിളയ്ക്ക രാഷ്ട്രീയത്തില്‍ നിന്നും തിരിച്ചടിയേല്‍ക്കുകയായിരുന്നു. മത്സരത്തില്‍ 90 വോട്ടുകള്‍ മാത്രമാണ് ശര്‍മ്മിളയക്ക് ലഭിച്ചിരുന്നത്.

ഇതൊരിക്കലും താന്‍ കരുതിയ ഫലമായിരുന്നില്ലെന്നും പ്രചരണ സമയം മുഴുവന്‍ ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടായിരുന്നതായും ശര്‍മ്മിള പറഞ്ഞു. ” ഇതൊരിക്കലും താന്‍ കരുതിയ ഫലമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വോട്ടേഴ്‌സിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നു. 16 വര്‍ഷത്തെ തന്റെ പോരാട്ടത്തെ പ്രശംസിച്ച് അവര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ ഫലം പുറത്ത് വന്നപ്പോള്‍ എല്ലാം മാറി മറഞ്ഞു. അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ മാറി ചിന്തിച്ചു” ശര്‍മ്മിള പറഞ്ഞു. ശര്‍മ്മിളയെക്കൂടാതെ പാര്‍ട്ടിയുടെ മറ്റു രണ്ടും സ്ഥാനാര്‍ത്തികളും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more