| Thursday, 21st June 2018, 10:55 am

27 കോടിയുടെ മയക്കുമരുന്നും കളളനോട്ടുമായി മണിപ്പൂരില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മണിപ്പൂരില്‍ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്.

4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്‍ ഉള്‍പ്പെടെ 95,000 രൂപ വിലമതിക്കുന്ന പഴയ നോട്ടുകള്‍, പിസ്റ്റള്‍, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തതായി നര്‍ക്കോട്ടിക്സ് വിഭാഗം അറിയിച്ചു. സംഭവത്തില്‍ ഏഴു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


Read Also : അര്‍ണബ് ഗോസ്വാമിയെ കണ്ട് പിന്തുണ തേടി ബി.ജെ.പി വക്താവ് സംപിത് പത്ര; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ


ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ ബി.ജെ.പി നേതാവ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.


ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more