ഇംഫാല്‍: വാഹനം മോഷ്ടിച്ചെന്നാരോപിച്ച് മണിപ്പൂരില്‍ യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നത് പൊലീസ് സാന്നിധ്യത്തില്‍. പുറത്തു വന്ന ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട ഫാറൂഖ് ഖാന്റെ സമീപത്തായി മൂന്നു പൊലീസുകാരുണ്ട്. ഇവരില്‍ രണ്ടു പേര്‍ക്ക് തോക്കും ഉണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന ഒരു എസ്.ഐ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇംഫാല്‍ വെസ്റ്റ് സുപ്രണ്ട് പറഞ്ഞു.
വെസ്റ്റ് ഇംഫാലിലെ താറോയിജം ഗ്രാമത്തിലാണ് ഇരുപത്തിയാറുകാരനായ എം.ബി.എ വിദ്യാര്‍ത്ഥി ഫാറൂഖിനെ നാട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളം ചോദിച്ചപ്പോള്‍ മോഷ്ടിക്കാന്‍ വേണ്ടിയല്ലേ വന്നത് പിന്നെന്തിനാണ് വെള്ളം കുടിക്കുന്നതെന്ന് നാട്ടുകാര്‍ ഫാറൂഖിനോട് ചോദിക്കുകയായിരുന്നു.
കൊലപാതകത്തില്‍ പങ്കെടുത്ത 13 പേരില്‍ 5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തിലൊരു റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.