| Wednesday, 29th July 2020, 1:30 pm

മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം; ആകെ കൊവിഡ് ബാധിതര്‍ 2317

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം. 56 കാരനായ വ്യക്തിയാണ് റീജ്യണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് ഇന്ന് മരണപ്പെട്ടത്.

തൗബാല്‍ സ്വദേശിയായ ഇദ്ദേഹം ഗുരുതരമായ കിഡ്‌നിരോഗവും പ്രമേഹവും പിടിപെട്ടതിനെ തുടര്‍ന്ന് മെയ് 22 നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു. 2317 കൊവിഡ് കേസുകളാണ് മണിപ്പൂരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതില്‍ 1612 പേര്‍ രോഗമുക്തരായി. നിലവില്‍ 705 രോഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മുക്തരുടെ നിരക്ക് 69.70 ആണ്.

അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,31, 669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48513 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏഴ് ദിവസമായി അമ്പതിനായിരത്തിനടുത്താണ് പ്രതിദിന വര്‍ധന. 768 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത് വരെ 34,193 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോഴും 60 ശതമാനത്തിന് മുകളിലാണ്. ഇതുവരെ 9,88,029 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ 50,9447 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more