ഇംഫാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് സി.പി.ഐ മണിപ്പുര്‍ സംസ്ഥാന സെക്രട്ടറി വീണ്ടും അറസ്റ്റില്‍. ആദ്യം അറസ്റ്റിലായതിനു ശേഷം ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ കോടതിമുറ്റത്തു വെച്ചുതന്നെയാണ് രണ്ടാംതവണ അറസ്റ്റുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന സെക്രട്ടറി എല്‍. സോതിന്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുതല്‍ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
19-നാണ് കുമാറിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇടതുപാര്‍ട്ടികള്‍ നടത്തിയ 12 മണിക്കൂര്‍ സമരത്തെത്തുടര്‍ന്നായിരുന്നു ഇത്. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും അവര്‍ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച 80,000 രൂപയുടെ ആള്‍ജാമ്യത്തില്‍ കുമാറിനെ കോടതി വിട്ടയച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് കുമാറുമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഇംഫാല്‍ വെസ്റ്റ് എസ്.പി കെ. മേഘചന്ദ്ര കോടതിമുറ്റത്തു നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സി.പി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് തെയ്തു. ഇതുവരെ അദ്ദേഹത്തെ വിട്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.