ഇംഫാല്‍: മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്ദോജം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഗോവിന്ദാസ് അടക്കം 8 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവിന്ദാസിന്റെ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ആറ് തവണ തുടര്‍ച്ചയായി ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായതാണ് ഗോവിന്ദാസ്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പി.സി.സി. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍.ഡി.എയാണ് ഭരണത്തില്‍. 21 എം.എല്‍.എമാരുണ്ടായിരുന്ന ബി.ജെ.പി. പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെ ഭരണം പിടിക്കുകയായിരുന്നു.
2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 28 എം.എല്‍.എമാരായിരുന്നു അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Manipur Congress president Govindas Konthoujam resigns, may join BJP