| Sunday, 1st September 2024, 10:25 am

റെയ്ഡില്‍ കൃത്രിമം; നിരപരാധിയെ കുറ്റവാളിയാക്കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൊലീസ് റെയ്ഡില്‍ കൃത്രിമം കാണിച്ച് നിരപരാധിയെ കുടുക്കിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മയക്കുമരുന്ന് കൈവശം വെച്ചന്നാരോപിച്ച് പൊലീസ് ഡാനിയല്‍ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളിലൂടെ പുറത്ത് വരികയായിരുന്നു. ഇതിന് പിന്നാലെ പ്രതി എന്നാരോപിക്കപ്പെട്ടയാളെ പൊലീസ് മനപൂര്‍വം പ്രതിയാക്കുകയായിരുന്നുവെന്ന് ബോധ്യപ്പെടുകയും ഇയാളെ വെറുതെ വിടുകയുമായിരുന്നു. തുടര്‍ന്നാണ് നാല് പൊലീസ് ഉദ്യോഗസ്ഥര്‍മാരും കുറ്റക്കാരാണെന്ന് തെളിയുന്നത്.

മുംബൈയിലെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായത്. ഖാര്‍ പൊലീസ് സ്റ്റേഷനിലെ ആന്റി ടെറര്‍ സെല്ലിലെ പൊലീസുകാരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച ഉദ്യോഗസ്ഥര്‍. കലിന പ്രദേശത്തെ ഭൂമി റെയ്ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ആരെയോ തിരയുന്നതായും മറ്റ് രണ്ട് പേര്‍ ഓപ്പറേഷന്‍ മേല്‍നോട്ടം വഹിക്കുകയുമായിരുന്നു. ഇതില്‍ ഒരാള്‍ പ്രതിയായി ആരോപിക്കപ്പെട്ടയാളുടെ പോക്കറ്റില്‍ മയക്കുമരുന്ന് തിരുകിവെക്കുയായിരുന്നു.

നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് നിയമപ്രകാരം തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ഡാനിടെല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതിനാല്‍ മാത്രമാണ് താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തുടരന്വേഷണവും വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Content Highlight: manipulation in raid; suspension for the policemen who made the innocent guilty

Latest Stories

We use cookies to give you the best possible experience. Learn more