| Wednesday, 30th October 2013, 10:11 am

ഇംഫാലില്‍ വീണ്ടും ബോംബ് സ്‌ഫോടനം: 3 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇംഫാല്‍ : മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ഇംഫാലില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വസതിക്കു സമീപമാണ് ഇന്ന് വീണ്ടും സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വൈസ്‌കുള്‍ ബസ്സ് സ്‌റ്റോപ്പിന് സമീപമാണ് രാവിലെ ആറിന് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

മണിപ്പുര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ വീടിന് സമീപത്തുള്ള ചന്തയില്‍ ബുധനാഴ്ച സ്‌ഫോടനം ഉണ്ടായിരുന്നു. അഞ്ചുപേര്‍ക്കാണ് ഇതില്‍ പരിക്കേറ്റത്.

ബിഹാറില്‍നിന്നുള്ളവര്‍ക്കാണ് പരിക്ക്. തൊട്ടടുത്തുള്ള ഹിന്ദി ഹൈസ്‌കൂളിന്റെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. അടുത്ത് പാര്‍ക്കുചെയ്തിരുന്ന ഒരു വാഹനം കത്തിനശിച്ചു.

അന്യസംസ്ഥാനക്കാര്‍ക്ക് നേരേയുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം ഒമ്പതുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്. ഇതരസംസ്ഥാനതൊഴിലാളികളെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനമെന്ന് കരുതുന്നു.

We use cookies to give you the best possible experience. Learn more