കോഴിക്കോട്ടെ അപൂര്‍വ്വ പനി; കാരണം നിപ്പാ വൈറസെന്ന് മണിപ്പാല്‍ വൈറോളജി ലാബില്‍ കണ്ടെത്തിയതായി സൂചന
Calicut Viral Fever
കോഴിക്കോട്ടെ അപൂര്‍വ്വ പനി; കാരണം നിപ്പാ വൈറസെന്ന് മണിപ്പാല്‍ വൈറോളജി ലാബില്‍ കണ്ടെത്തിയതായി സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 20, 11:20 am
Sunday, 20th May 2018, 4:50 pm

കോഴിക്കോട്: പേരാമ്പ്രയിലെ പകര്‍ച്ചവ്യാധിക്ക് കാരണം നിപ്പാ വൈറസ് ആണെന്ന് മണിപ്പാല്‍ വൈറോളജി ലാബില്‍ കണ്ടെത്തിയതായി സൂചന. . എന്നാല്‍ വിദഗ്ധാഭിപ്രായത്തിനായി റിപ്പോര്‍ട്ട് പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് നാളെ ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. അവധി ദിവസമായതിനാലാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത്. നിപ്പാ വൈറസാണ് കാരണമെന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേ സമയം രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടി. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാള്‍ രോഗലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒരു കുടുംബത്തിലെ മൂന്നു പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍ . ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്സ് വഹിക്കും മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍. സമാന വൈറസ് പനി കണ്ടെത്തിയവരാണ് നിരീക്ഷിക്കുന്നത്. ഇതില്‍ അഞ്ച് പേരുടെ സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചു.