പാലക്കാട് വേനോലിയെന്ന തന്റെ ഗ്രാമത്തിലെ വീടുകളില്‍ പുസ്തകമെത്തിച്ച് നല്‍കുകയാണ് മാണിക്യന്‍. നാട്ടുകാരുടെ നടക്കുന്ന വായനശാല. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ചുമട്ടുതൊഴിലാളിയായ മാണിക്യന്‍ വായനശാല നടത്തിയിരുന്നു. മഴയത്ത് കെട്ടിടം തകര്‍ന്നു വീണു. പണമില്ലാത്തതിനാല്‍ വാടക കെട്ടിടം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിലൂടെ വാങ്ങിയ പുസ്തകങ്ങള്‍ നശിക്കുവാതിരിക്കാനാണ് വായനക്കാര്‍ക്കായി വീടുകളില്‍ എത്തിച്ചു നല്‍കുവാന്‍ തുടങ്ങിയത്.
കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള വീട്ടമ്മമാര്‍ക്കാണ് മാണിക്യന്റെ നടക്കുന്ന പുസ്തകശാല ഏറെ പ്രയോജനം ചെയ്യുന്നത്. മാണിക്യന്റെ വീടിനോട് ചേര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വായനശാലക്കായി കെട്ടിടം പണിയണമെന്നും ഗ്രാമത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് മാണിക്യന്റെ സ്വപ്നം.