ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.
രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ഒന്നിച്ചിരുന്നു.
ചിത്രത്തിൽ ആദ്യ പത്ത് മിനിട്ടിലാണ് മണികണ്ഠൻ ആചാരി വന്ന് പോകുന്നത്. മനയിൽ കയറാത്തതിൽ സങ്കടമുണ്ടോ എന്ന ചോദ്യത്തിന് ഒരു അഭിനേതാവ് എന്ന നിലയിൽ സങ്കടമുണ്ടെന്നായിരുന്നു മണികണ്ഠന്റെ മറുപടി. എന്നാൽ കഥാപാത്രം എന്ന നിലയിൽ നന്നായി എന്നാണ് തോന്നുന്നതെന്നും മണികണ്ഠൻ പറഞ്ഞു.
കാരണം കോരൻ യക്ഷിയുടെ കയ്യിൽ നിന്ന് അപ്പോൾ തന്നെ തീർന്നല്ലോ എന്നും മനയിലുള്ള ആളുകളെ പീഡിപ്പിക്കുകയല്ലേ എന്നും മണികണ്ഠൻ ചോദിച്ചു. മനയിൽ ഓരോ നിമിഷവും പേടിച്ചു മരിക്കുകയല്ലേ എന്നും കോരൻ ഭാഗ്യവാൻ ആണെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആക്ടർ എന്ന നിലയിൽ മനയിലേക്ക് കയറാത്തതിൽ സങ്കടമുണ്ട്. ക്യാരക്ടർ എന്ന രീതിയിൽ അത് നന്നായി എന്നാണ് തോന്നുന്നത്. കോരൻ എന്ന നിലയിൽ ആണ് ഞാൻ ഉദ്ദേശിച്ചത്. കാരണം യക്ഷിയുടെ കയ്യിൽ നിന്ന് അപ്പോൾ തന്നെ തീർന്നല്ലോ, അവിടെ പീഡിപ്പിക്കുകയല്ലേ. ഓരോ നിമിഷവും പേടിച്ചു മരിക്കുകയല്ലേ. കോരൻ ഭാഗ്യവാൻ ആണ്,’ മണികണ്ഠൻ ആചാരി പറഞ്ഞു.
അതിന് പുറമെ ചെമ്പന്‍ വിനോദ് ജോസ് നിർമിച്ച അഞ്ചക്കള്ളക്കോക്കാനാണ് മണികണ്ഠന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
Content Highlight: Manikandan said that he was sad that he did not enter the mana of bramayugam