എറണാകുളം: അയോധ്യാ വിധിയില്‍ പ്രതികരിച്ചതിന് തൃപ്പൂണിത്തുറ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എം. സ്വരാജിനെതിരെ യുവമോര്‍ച്ച പരാതി നല്‍കിയതു പരോക്ഷമായി പരാമര്‍ശിച്ച് നടന്‍ മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ സ്വരാജിനെ കണ്ടെന്നും അദ്ദേഹം ജയിലിലല്ലെന്നും പറഞ്ഞാണ് സ്വരാജിനൊപ്പമുള്ള ചിത്രമടക്കം മണികണ്ഠന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു വിദ്വേഷ പ്രസ്താവനയാണെന്നു പറഞ്ഞാണ് യുവമോര്‍ച്ച ഡി.ജി.പിക്കു പരാതി നല്‍കിയത്.
’10/11/2019 ഞായര്‍ രാവിലെ 11 മണിക്കു തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇദ്ദേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണെന്നു വാര്‍ത്ത കൊടുത്ത എം.എല്‍.എ. നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തകളും ശരിയല്ല എന്നെനിക്കു നേരിട്ടു ബോധ്യമായി.’- മണികണ്ഠന്‍ എഴുതി.
യുവമോര്‍ച്ചാ അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. അയോധ്യാ വിധി പ്രഖ്യാപനത്തിനു ശേഷം ഇട്ട പോസ്റ്റ്, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണു സ്വരാജ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും. മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.