| Saturday, 4th March 2017, 8:37 pm

'ബാലന്‍ ചേട്ടനല്ല ഇനി ഞാന്‍ മുരുകനാണ്'; 'മുരുകന്‍ യഥാര്‍ത്ഥത്തില്‍ താന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്': മണികണ്ഠന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കമ്മട്ടിപാടത്തിലെ ബാലന്‍ ചേട്ടനിലൂടെ  മലയാളിപ്രേക്ഷക ഹൃദയം കീഴടക്കിയ മണികണ്ഠന്‍ ആചാരിയുടെ പുതിയ ചിത്രമെത്തുന്നു. വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍മ്മിച്ച “അയാള്‍ ജീവിച്ചിരിപ്പുണ്ട്” എന്ന ചിത്രത്തില്‍ മുരുകനായാണ് മണികണ്ഠന്‍ അഭിനയിക്കുന്നത്. പുതിയ ചിത്രത്തിലെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളതെന്ന് മണികണ്ഠന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Also read ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍


“ഇനി ഞാന്‍ മുരുകനാണെന്ന്” പറഞ്ഞു കൊണ്ട് താരം പോസ്റ്റ് ചെയത പോസ്റ്ററിലാണ് പുതിയ കഥാപാത്രം താന്‍ തന്നെയാണെന്നാണ് തോന്നിയതെന്ന് മണികണ്ഠന്‍ പറഞ്ഞത്. “കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ സ്വീകരിച്ച പോലെ നിങ്ങള്‍ ചിത്രത്തിലെ മുരുകനെയും സ്വീകരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പറയുന്ന താരം ഇത് ജീവിതവും ജീവനുള്ളതുമായ കഥാപാത്രമാണെന്നും പറഞ്ഞു.

എനിക്ക് തോന്നിയത് തന്നെ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നാമെന്നും കാണാന്‍ മറക്കരുതെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് മണികണ്ഠന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

We use cookies to give you the best possible experience. Learn more