വ്യത്യസ്തമായ സിനിമകൾ ഇറങ്ങിയ വർഷമായിരുന്നു 2024. ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.
വ്യത്യസ്തമായ സിനിമകൾ ഇറങ്ങിയ വർഷമായിരുന്നു 2024. ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.
രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ഒന്നിച്ചിരുന്നു. ചിത്രത്തിൽ മണികണ്ഠൻ ആചരിക്ക് മാത്രമാണ് മമ്മൂട്ടിയുമൊത്ത് കോമ്പിനേഷൻ സീനുകൾ ഇല്ലാത്തത്. അതുകൊണ്ട് തന്നെ ആക്ടർ എന്ന നിലയിൽ മനയിൽ കയറാത്തതിൽ സങ്കടമുണ്ടെന്ന് പറയുകയാണ് മണികണ്ഠൻ ആചാരി.
ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ വെച്ച് മമ്മൂട്ടിയെ കണ്ടെന്നും അദ്ദേഹം തോളത്ത് രണ്ട് അടി അടിച്ചെന്നും മണികണ്ഠൻ പറയുന്നുണ്ട്. കൂടുതൽ സംസാരമൊന്നും ഇല്ലെന്നും ഇടയ്ക്ക് മെസേജ് അയച്ചാൽ കൂപ്പുകൈ, അല്ലെങ്കിൽ ഒരു ഹായ് എന്നൊക്കെയാവും അയക്കുകയെന്നും സുഖമാണോയെന്ന് ചോദിക്കുമെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആക്ടർ എന്ന രീതിയിൽ മനയിൽ കയറാത്തതിൽ വിഷമമുണ്ട്. ഇതിന്റെ പത്രസമ്മേളനത്തിൽ വെച്ച് അദ്ദേഹത്തെ കണ്ടു. തോളത്ത് വന്നിട്ട് രണ്ട് അടിയൊക്കെ അടിച്ചു. കൂടുതൽ സംസാരം ഒന്നുമില്ല. ഇടക്ക് മെസേജ് അയച്ചാൽ ഒരു കൂപ്പുകൈ, അല്ലെങ്കിൽ ഹായ് എന്തെങ്കിലുമൊക്കെ പറയും. സുഖമാണോ എന്നൊക്കെ ചോദിക്കും,’ മണികണ്ഠൻ ആചാരി പറഞ്ഞു.
അതിന് പുറമെ ചെമ്പന്‍ വിനോദ് ജോസ് നിർമിച്ച അഞ്ചക്കള്ളക്കോക്കാനാണ് മണികണ്ഠന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
Content Highlight: Manikandan achari shares his experience of meeting Mammootty at the Bharamayugam press meet