| Wednesday, 24th May 2023, 9:19 am

സൗബിനേക്കാള്‍ വലിയ നടനാണ് ഞാനെന്ന രീതിയിലാണ് പ്രചരിച്ചത്: മണികണ്ഠന്‍ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഉദ്ദേശിക്കാത്ത കാര്യമാണ് ഈയിടെയുള്ള ഇന്റര്‍വ്യൂവിലൂടെ പ്രചരിച്ചതെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. സൗബിന്‍ ഷാഹിറിനേക്കാള്‍ വലിയ നടനാണ് താന്‍ എന്ന രീതീയിലുള്ള ഒരു ക്ലിപ്പാണ് പ്രചരിച്ചതെന്നും ഒരു എതിക്‌സുമില്ലാതെ എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഇന്‍ഡ്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.

‘എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍, സംസാരിച്ച കാര്യത്തിന്റെ ഏതെങ്കിലും ഒരു ചെറിയ ഭാഗമോ ക്ലിപ്പോ മാത്രമോ പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. അത് എതിക്‌സ് ഇല്ലായ്മയാണ്. ഞാനൊക്കെ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ വളരെ തുറന്നു സംസാരിക്കുന്നയാളാണ്.

കുറച്ച് നാള്‍ ജോലിയൊന്നുമില്ലാതെയിരുന്നപ്പോളാണ് ഒരു ഇന്റര്‍വ്യൂ കിട്ടിയത്. ആ ഇന്റര്‍വ്യൂവില്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യമാണ് പ്രചരിച്ചത്. സൗബിനെക്കാള്‍ വലിയ നടനാണ് ഞാന്‍ എന്ന രീതീയിലുള്ള ഒരു ക്ലിപ്പാണ് പ്രചരിച്ചത്. ഒരു എതിക്‌സുമില്ലാതെ എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നത്’, നടന്‍ പറഞ്ഞു.

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും നമ്മുടെ കാരണവന്മാര്‍ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണതെന്നും നടന്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ നിന്ന് തനിക്ക് അവഗണനയൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്നും ഇന്‍ഡസ്ട്രിയില്‍ ഒരു ഇടം ഉറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ആരേയും ഇന്‍സള്‍ട് ചെയ്യാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു.

എല്ലാ മേഖലയിലും സ്ത്രീകളും പുരുഷന്മാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ആളുകളെ വിവേചനത്തോടെ കാണുന്നവര്‍ എല്ലാ മേഖലയിലുമുണ്ടെന്നും നടന്‍ പറഞ്ഞു.

‘ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നമ്മുടെ കാരണവന്മാര്‍ സമരമൊക്കെ ചെയ്ത് നേടിയതാണത്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. സ്വന്തം വീട്ടില്‍ പോലും പേടിച്ച് ജീവിക്കേണ്ടിവരുന്നവരുണ്ട്.

ഇന്‍ഡസ്ട്രിയില്‍ നിന്ന് എനിക്ക് അവഗണനയൊന്നും നേരിടേണ്ടിവന്നിട്ടില്ല. ഇന്‍ഡസ്ട്രിയില്‍ നമ്മുടെ ഇടം ഉറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ നമ്മളെ ആര്‍ക്കും ഇന്‍സള്‍ട് ചെയ്യാന്‍ കഴിയില്ല.

നമ്മള്‍ സ്വയം റെസ്പക്ട് ചെയ്യുന്നുവെന്ന് കാണുന്നവര്‍ക്ക് തോന്നിയാല്‍ സ്വാഭാവികമായും ആരായാലും നമ്മളെ റെസ്‌പെക്ട് ചെയ്യും. ഞാന്‍ പൈസയുള്ളവരുടെ ലോകത്ത് മാത്രമല്ല ജീവിച്ചത്. താഴേക്കിടയില്‍ നിന്ന് വന്നയാളാണ്. ഒട്ടുമിക്ക എല്ലാ കൂലിപ്പണിക്കും പോയിട്ടുണ്ട്.

ആളുകളെ വിവേചനത്തോടെ കാണുന്നവര്‍ എല്ലാ മേഖലയിലുമുണ്ട്. ഞാന്‍ പറയുന്നത് ഒരിക്കലും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കരുത്,’ നടന്‍ പറഞ്ഞു.


Content Highlights: Manikandan Achari about interviews

We use cookies to give you the best possible experience. Learn more