ഭ്രമയുഗം കണ്ടിട്ട് ഒരുപാട് കോളുകളും മെസേജുകളും; അവർ പറഞ്ഞത് കേട്ടിട്ടെനിക്ക് സന്തോഷം തോന്നി: മണികണ്ഠൻ ആചാരി
Film News
ഭ്രമയുഗം കണ്ടിട്ട് ഒരുപാട് കോളുകളും മെസേജുകളും; അവർ പറഞ്ഞത് കേട്ടിട്ടെനിക്ക് സന്തോഷം തോന്നി: മണികണ്ഠൻ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th March 2024, 3:19 pm

ഭ്രമയുഗത്തിലെ തന്റെ കഥാപാത്രം ചലഞ്ചിങ് ആയിരുന്നെന്ന് നടൻ മണികണ്ഠൻ ആചാരി. ഭ്രമയുഗം എന്ന വലിയൊരു സിനിമയിൽ അഞ്ചു പേരിൽ കുറവ് സമയം മാത്രമേ തന്റെ പ്രെസൻസ് ഉള്ളൂയെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം തനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

കുറച്ച് സമയം കൊണ്ട് തന്റെ കഥാപാത്രം എന്താണെന്ന് ശരീരംകൊണ്ടും മുഖംകൊണ്ടും താൻ മനസിലാക്കി തന്നെന്ന് അവർ പറഞ്ഞെന്നും അത് കേട്ടപ്പോൾ സന്തോഷമായെന്നും മണികണ്ഠൻ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കന്റെ വിശേഷങ്ങൾ ജാങ്കോ സ്‌പേസ് ടി.വിയോട് പങ്കുവെക്കുകയായിരുന്നു താരം.

‘ഭ്രമയുഗം എന്ന വലിയൊരു സിനിമ. അഞ്ചു പേരെ ആകെയുള്ളു. ആ സിനിമയുടെ ആദ്യത്തെ അഞ്ച് മിനുട്ടിലെ ഞാനുള്ളൂ. കുറവ് സമയം മാത്രമേ എന്റെ പ്രെസൻസ് ഉള്ളൂ. അത് കഴിഞ്ഞിട്ട് എനിക്കൊരുപാട് കോളുകളും മെസേജുകളും ഒക്കെ വന്നു. ആ കുറച്ചു സമയം കൊണ്ട് ആ സിനിമ എന്താണെന്ന് നിന്റെ ശരീരം കൊണ്ടും മുഖം കൊണ്ടും മനസിലാക്കി എന്ന് പറയുന്ന വാക്കുകൾ കേട്ടപ്പോൾ എനിക്ക് നല്ല സന്തോഷമായി.

അതിൽ മൂന്ന് ഇമോഷൻസ് ഒരേ ടൈമിൽ ചെയ്യണം. ഭ്രമം, ഭയം, കാമം ഈ മൂന്നും ഡയലോഗ് ഇല്ലാതെ എക്സ്പ്രഷൻലൂടെയും ബോഡി ലാംഗ്വേജിലൂടെയും പറയണം. ആ നടക്കുന്നതിൽ കാമമുണ്ട്, ആ നോട്ടത്തിൽ ഭയം ഉണ്ട്. ആ ഓരോ മൂവ്മെന്റ്സിലും ഭ്രമം ഉണ്ട്. ആ സിനിമ എനിക്ക് ഭയങ്കര ചലഞ്ചിങ് ആയിരുന്നു. ആ ക്യാരക്ടർ അത്യാവിശ്യം റഫറൻസ് ഒക്കെ നോക്കി തന്നെയാണ് ചെയ്തത്,’ മണികണ്ഠൻ ആചാരി പറഞ്ഞു.

ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാനാണ് മണികണ്ഠന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മാര്‍ച്ച് 15നാണ് തിയേറ്ററിൽ എത്തിയത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

Content Highlight: Manikandan achari about the calls and messages he received after bramayugam