ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ റഫറൻസ് നോക്കിയത് നെടുമുടി വേണുവിന്റെ കോഴിത്തമ്പുരാൻ എന്ന ക്യാരക്ടറിനെ നോക്കിയാണെന്ന് നടൻ മണികണ്ഠൻ ആചാരി. അതിൽ ശങ്കരാടിയുടെ സഹോദരിയുടെ പിന്നാലെ തട്ടിൻ പുറത്തേക്ക് പോകുന്ന സീൻ നോക്കിയാണ് താൻ ഭ്രമയുഗത്തിലെ ഈ കഥാപാത്രം ചെയ്തതെന്നും മണികണ്ഠൻ പറഞ്ഞു.
ഭ്രമയുഗത്തിൽ മൂന്ന് ഇമോഷൻസ് ഒരേ ടൈമിൽ ചെയ്യണമെന്നും അത് കുറച്ച് ചലഞ്ചിങ് ആയിരുന്നെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ഭ്രമം, ഭയം, കാമം എന്നീ മൂന്ന് ഇമോഷൻസും ഡയലോഗ് ഇല്ലാതെ എക്സ്പ്രഷൻലൂടെയും ബോഡി ലാംഗ്വേജിലൂടെയും പറയണമെന്നും മണികണ്ഠൻ പറയുന്നുണ്ട്. ജാങ്കോ സ്‌പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഭ്രമയുഗത്തിൽ മൂന്ന് ഇമോഷൻസ് ഒരേ ടൈമിൽ ചെയ്യണം. ഭ്രമം, ഭയം, കാമം ഈ മൂന്നും ഡയലോഗ് ഇല്ലാതെ എക്സ്പ്രഷൻലൂടെയും ബോഡി ലാംഗ്വേജിലൂടെയും പറയണം. ആ നടക്കുന്നതിൽ കാമമുണ്ട്, ആ നോട്ടത്തിൽ ഭയം ഉണ്ട്. ആ ഓരോ മൂവ്മെന്റ്സിലും ഭ്രമം ഉണ്ട്. ആ സിനിമയ്ക്ക് ഭയങ്കര ചലഞ്ചിങ് ആയിരുന്നു ക്യാരക്ടർ അത്യാവിശ്യം റഫറൻസ് ഒക്കെ നോക്കി തന്നെയാണ് ചെയ്തത്. നെടുമുടി വേണുച്ചേട്ടൻ കോഴിത്തമ്പുരാൻ എന്നൊരു ക്യാരക്ടർ ചെയ്തിട്ടുണ്ട്.
ഭരത് ഗോപി സാർ ഹീറോ ആയിട്ടുള്ള ഒരു സിനിമയാണ്. അതിന്റെ പേര് എനിക്ക് ഓർമ്മയില്ല. അതിനകത്ത് ശങ്കരാടി ചേട്ടന്റെ പെങ്ങൾ അവർ വിവാഹം ചെയ്തിട്ടില്ല. കുറച്ചു പ്രായമുള്ള സ്ത്രീയാണ്. അവരുമായിട്ട് നെടുമുടി ചേട്ടൻ ലിങ്ക് ഒപ്പിച്ചിട്ട് ഇവരുടെ കൂടെ തട്ടും പുറം കാണാം എന്ന് പറഞ്ഞിട്ട് പോകുന്ന ഒരു സീൻ ഉണ്ട്.
അതിനകത്ത് ചേച്ചി മുന്നിൽ നടക്കും, പിന്നിൽ പുള്ളി പോകുന്ന ആ ഒരു രംഗമാണ് ഞാൻ ഇതിലേക്ക് കൊണ്ട് വന്നത്. അത് നടക്കാൻ വേണ്ടിയിട്ട് പുള്ളി കൊടുത്തിട്ടുള്ള ശരീരത്തിൽ കൊടുത്തിട്ടുള്ള പ്രഷർ, മുഖത്ത് കൊടുത്തിട്ടുള്ള ഭാവമാറ്റങ്ങൾ ഇതൊക്കെയാണ് ഭ്രമയുഗത്തിലേക്ക് റഫറൻസ് ആയിട്ട് നോക്കിയത്,’ മണികണ്ഠൻ ആചാരി പറഞ്ഞു.
Content Highlight: Manikandan about nedumudi venu’s charcter referance