| Saturday, 14th May 2022, 6:42 pm

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ത്രിപുര ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.

ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലവ് ദേവ് രാജിവെച്ചതിന് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ശനിയാഴ്ചയാണ് ബിപ്ലവ് ദേവ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.

2018ലെ ത്രിപുര തെരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി വിജയിച്ചതിനെ തുടര്‍ന്നാണ് ദേബ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്.

ഡെന്റല്‍ ഡോക്ടറായിരുന്ന മണിക് സാഹ 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2020ല്‍ ബി.ജെ.പി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എം.പി സ്ഥാനവും വഹിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യ ബി.ജെ.പി രാജ്യസഭ അംഗമാണ് മണിക് സാഹ.

Content Highlight: Manik sinha sworn in as Tripura CM

We use cookies to give you the best possible experience. Learn more