| Wednesday, 7th March 2018, 7:42 pm

ത്രിപുര മുന്‍ മുഖ്യമന്ത്രി തലചായ്ക്കാനിടമില്ല; സര്‍ക്കാര്‍ പാര്‍ട്ടി ഓഫിസിലേക്ക് താമസം മാറാനൊരുങ്ങി മണിക് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ഭരണം നഷ്ടപ്പെട്ടതോടെ അനിശ്ചിതത്വത്തിലായത് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാറാണ്. ഭരണം നഷ്ടപ്പെട്ടതോടെ നാലുതവണ ത്രിപുര ഭരിച്ച മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുകൂടിയായ മണിക് സര്‍ക്കാര്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫിസിലേക്ക് താമസം മാറിയിരിക്കയാണ്.

ഇരുപത് വര്‍ഷത്തിലധികമായി ത്രിപുര സംസ്ഥാന മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരിന് സ്വന്തമായി വീടില്ല. അതേസമയം എം.എല്‍.എ ഹോസ്റ്റലില്‍ നില്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.


ത്രിപുരയില്‍ ആര്‍.എസ്.എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് വി.എസിന്റെ കത്ത്


തനിക്ക് പാര്‍ട്ടി ഓഫിസിനു മുകളിലുള്ള രണ്ട് മുറി മതിയെന്നായിരുന്നു മണിക് സര്‍ക്കാര്‍ പറഞ്ഞത്. രാജ്യത്തെ എറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന നിലയാണ് അദ്ദേഹം അറിയപ്പെടുന്നത്.

കുടുംബസ്വത്തായി തനിക്ക് ലഭിച്ചവയെല്ലാം അദ്ദേഹം സഹോദരിക്കും മറ്റു ബന്ധുക്കള്‍ക്കും ദാനം ചെയ്തിരുന്നു.ത്രിപുര തെരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അവസരത്തില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് 1520 രൂപയും, ബാങ്ക് അക്കൊണ്ടില്‍ 2410 രൂപയുമായിരുന്നു.

We use cookies to give you the best possible experience. Learn more