| Monday, 6th March 2023, 6:48 pm

ത്രിപുരയിൽ മാണിക്ക് സാഹ വീണ്ടും മുഖ്യമന്ത്രിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗർത്തല: ത്രിപുരയിൽ മാണിക്ക് സാഹ വീണ്ടും മുഖ്യമന്ത്രിയായേക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി ബി.ജെ.പി യോഗം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.

ഏകകണ്ഠമായായിരുന്നു തീരുമാനം. മാർച്ച്‌ രണ്ടിനായിരുന്നു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 60 സീറ്റിൽ 32 സീറ്റ്‌ നേടി ആയിരുന്നു ബി.ജെ.പിയുടെ വിജയം.

സി.പി.ഐ.എം- കോണ്‍ഗ്രസ് സഖ്യം 14 സീറ്റ് നേടിയപ്പോള്‍ ഗോത്രപാര്‍ട്ടി തിപ്രമോത 13 സീറ്റ് നേടി.

2018 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് സി.പി.ഐ.എമ്മുമായുള്ള സഖ്യം നേട്ടമായി. മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

Content Highlight: Manik saha to be the chief minister of tripura reports

We use cookies to give you the best possible experience. Learn more