| Friday, 9th January 2015, 3:59 pm

ശിരോവസ്ത്ര നിരോധനമാണ് പാരീസിലെ ആക്രമണത്തിന് വഴിവെച്ചത്: മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശിരോവസ്ത്ര നിരോധനമാണ് പാരീസിലെ ആക്രമണത്തിന് വഴിവെച്ചതെന്ന കോണ്‍ഗ്രസ് രാജ്യസഭാ എം.പിയുടെ മണിശങ്കര്‍ അയ്യരുടെ പ്രസ്താപന വിവാദമായി. പാരീസിലെ മാഗസിന്‍ ഓഫീസിന് നേരെ നടന്ന അക്രമണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാരീസിലെ ആക്രമണം ശിരോവസ്ത്രം നിരോധിച്ചതിന്റെ പ്രതികാരമാണെന്നും ഇത്തരം ആക്രണമണങ്ങള്‍ എങ്ങനെ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് ചിന്തിക്കണെമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

“നിഷ്‌കളങ്കനെന്നോ കുറ്റവാളിയെന്നോ വ്യത്യാസമില്ലാതെ മുസ്‌ലീങ്ങളെ അമേരിക്ക ഇറാനിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെടുത്തി. ഇതിനുളള പ്രതികാരമാണ് ഇത്. നിങ്ങള്‍ ശക്തരെന്ന് കരുതി ബലഹീനരെ എന്തും ചെയ്യാമെന്ന് കരുതേണ്ട.” മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

ശിരോവസ്ത്രം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നിരോധിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പാരീസില്‍ വീണ്ടും ആക്രമണം നടന്നു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. നാല് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളക്കം 12 പേരാണ് ബുധനാഴ്ച പാരിസില്‍ നടന്ന ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ചാര്‍ബ് എന്നറിയപ്പെടുന്ന ചീഫ് എഡിറ്റര്‍ സ്റ്റീഫന്‍ ചാര്‍ബോണിയര്‍, കാര്‍ട്ടൂണിസ്റ്റുകളായ കാബു, ടിഗ്‌നൊസ്, വോളിന്‍സ്‌കി എന്നിവരാണ് കൊല്ലപ്പെട്ടത്.

നേരത്തെയും ഈ മാധ്യമ സ്ഥാപനത്തിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട് വാരികയുടെ നിലപാടുകള്‍ നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ആയിരുന്നു ഈ മാസികയുടെ ഏറ്റവും പുതിയ ട്വീറ്റ്.

We use cookies to give you the best possible experience. Learn more