| Friday, 26th May 2017, 11:29 am

'ഇറങ്ങിപ്പോകൂ, റിപ്പബ്ലിക്ക് പോലുള്ള ദേശവിരുദ്ധ ചാനലുകളോട് ഞാന്‍ സംസാരിക്കില്ല'; 'അയ്യര്‍ ദി ഗ്രേറ്റാ'യി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക്ക് ടി.വിയുടെ ലേഖകരെ “ഗെറ്റ് ഔട്ട്” അടിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മണിശങ്കര്‍ അയ്യരുടെ പ്രതികരണം എടുക്കാനായി എത്തിയ റിപ്പോര്‍ട്ടറോടാണ് അദ്ദേഹം തുറന്നടിച്ചത്.


Don”t Miss: ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റിപ്പബ്ലിക്ക് ടി.വി തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. തങ്ങളാണ് ഇര എന്ന രീതിയിലുള്ള പ്രചരണമാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതിലൂടെ അര്‍ണബിന്റെ റിപ്പബ്ലിക്ക് ടി.വി ലക്ഷ്യമിടുന്നത്.


Also Read: തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു: സൂര്യ അഭി


റിപ്പബ്ലിക്കിന്റെ അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനത്തെ അനുകൂലിക്കാത്തവരെല്ലാം മണി ശങ്കര്‍ അയ്യരുടെ ധീരമായ നടപടിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും കുപ്രചരണങ്ങള്‍ക്ക് ചട്ടുകമാവുന്ന ചാനലിനെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത് എന്നാണ് പൊതുവേയുള്ള അഭിപ്രായം.


Don”t Miss: ‘ ആ മെലിഞ്ഞ കിടക്കയില്‍ കിടന്ന് ഞാനെന്റെ കണ്ണുകള്‍ മുറുകെ അടച്ചു, ഈ റിക്ഷാവലിക്കാരന് ഒരു മകളുണ്ടായിരിക്കുന്നു, ഡോക്ടറായ ഒരു മകള്‍’; എട്ടുവര്‍ഷം മുമ്പ് ട്രെയിനിനു മുന്നില്‍ നിന്നും തനിക്കു കിട്ടിയ മകളെ കുറിച്ച് ഒരച്ഛന്‍ പറയുന്നു


അതേസമയം റിപ്പബ്ലിക്ക് ചാനലിനെ അനുകൂലിക്കുന്ന ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയ്യര്‍ക്കെതിരെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മണിശങ്കര്‍ അയ്യര്‍ പാകിസ്താന്‍കാരനാണെന്ന പതിവ് പല്ലവിയാണ് ഇവര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

വീഡിയോ കാണാം:

മറ്റൊരു വീഡിയോ:

We use cookies to give you the best possible experience. Learn more