| Friday, 8th December 2017, 5:49 pm

എന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പ്രസംഗിച്ചിരുന്നു; അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി

എഡിറ്റര്‍

അഹമ്മദാബാദ്: പ്രധാന മന്ത്രിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചിരുന്നെന്ന് മോദി ആരോപിച്ചു.

ഗുജറാത്തിലെ ബനസ്‌കന്ദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി മണിശങ്കര്‍ അയ്യര്‍ക്കെതിരെ രംഗത്ത് വന്നത്. തന്നെ പുറത്താക്കുമെന്ന് അദ്ദേഹം പാകിസ്താനില്‍ സംസാരിച്ചിരുന്നെന്ന് പറഞ്ഞ മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നതായും പറഞ്ഞു.


Also Read:  ‘മോദി എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല’ രാജിവെക്കുകയാണെന്ന് ബി.ജെ.പി എം.പി: പ്രതിഷേധം കര്‍ഷകരെ അവഗണിക്കുന്ന പാര്‍ട്ടി നിലപാടില്‍


“പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനിടെ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്നും ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധത്തില്‍ എന്ത് സംഭവിക്കുമെന്ന് അതിനുശേഷം കാണാമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു” പ്രധാനമന്ത്രി ആരോപിച്ചു. കഴിഞ്ഞദിവസം മോദിക്കെതിരായ മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിച്ച മോദി തന്നെ പുറത്താക്കുമെന്ന് പറഞ്ഞിന്റെ അര്‍ഥമെന്താണെന്നും താന്‍ ചെയ്ത കുറ്റമെന്താണെന്നും ചോദിച്ച മോദി തനിക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും അവകാശപ്പെട്ടു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more