കറാച്ചി: പാകിസ്ഥാനില്‍ നിന്ന് കിട്ടുന്ന സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് ഇന്ത്യയില്‍ നിന്ന് നേരിടുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍. സമാധാനത്തെ കുറിച്ച് സംസാരിക്കുന്നത് കൊണ്ടാണ് പാകിസ്ഥാനിലെ ജനങ്ങള്‍ തനിക്ക് കയ്യടിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
കറാച്ചിയില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മണിശങ്കര്‍ അയ്യരുടെ പുതിയ പരാമര്‍ശം.
ഇന്ത്യയെ പോലെ തന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്നും നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ – പാക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും മണിശങ്കര്‍ അയ്യര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന്‍ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും എന്നാല്‍ നാമമാത്രമായ മാറ്റമേ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചുണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ “നീച്” എന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേ സമയം അയ്യരുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് കത്തെഴുതുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ത റാവു പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Thousands of people, whom I don”t know, hug me, wish me. I recieve much more hatred in India than the love I receive in Pakistan. So I am happy to be here. They are clapping for me because I speak of peace: Mani Shankar Aiyar in Pakistan (file pic) pic.twitter.com/VxjHzO7TV3
— ANI (@ANI) February 13, 2018