| Monday, 22nd August 2022, 8:29 pm

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്‍ കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

500 കോടി ബഡ്ജറ്റില്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയന്‍ സെല്‍വന്‍ കേരളത്തില്‍ വിതരണം ചെയ്യുക ശ്രീ ഗോകുലം മൂവീസ്.

ലൈഗര്‍, പത്തൊമ്പതാം നൂറ്റാണ്ട്, കോബ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍.

ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ്  അണിനിരക്കുന്നത്.

മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.

ലോകം മുഴുവന്‍ കാത്തിരിക്കുന്ന പൊന്ന്യന്‍ ശെല്‍വന്‍ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു. കേരളത്തില്‍ 250ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്‍ എന്ന പൊന്നിയന്‍ സെല്‍വന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Content Highlight: Mani Ratnam movie ponniyin selvan kerala rights bagged by sree gokulam movies

We use cookies to give you the best possible experience. Learn more