| Tuesday, 18th September 2018, 8:10 pm

എന്റെ വീട്ടിലേക്ക് കൊണ്ട് പോകാനല്ല പണം സമാഹരിക്കുന്നത്; ദുരിതാശ്വാസനിധിയിലേക്കുള്ള തുക കുറഞ്ഞതിനെതിരെ മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുറഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം മണി. ഇടുക്കി കളക്ടര്‍ കെ. ജീവന്‍ ബാബുവും, എം.പി ജോയ്‌സ് ജോര്‍ജ്ജും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ വിമര്‍ശനം.


ALSO READ: പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം


സമാഹരിച്ച തുക കുറഞ്ഞ കാരണത്താല്‍ ബ്‌ളോക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ മന്ത്രി വിമര്‍ശിച്ചു. “”ആരുടേയും കുടുംബസ്വത്തല്ല തരാന്‍ ആവശ്യപ്പെടുന്നത്. എന്റേയും കളക്ടറുടേയും വീട്ടിലേക്ക് കൊണ്ടുപോകാനുമല്ല ഈ തുക സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ പിഴവുകള്‍ തിരുത്തി കൂടുതല്‍ തുക കളക്ട്രേറ്റില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കണം”” മന്ത്രി പറഞ്ഞു.

തുക നല്‍കാതെ പാലവും തോടും എന്നൊന്നും പറഞ്ഞ് ആരും വന്നിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


ALSO READ: പ്രളയക്കെടുതി സഹായമായി പ്രഖ്യാപിച്ച 10000 രൂപയുടെ വിതരണം പൂര്‍ത്തിയാവുന്നു; പിണറായി വിജയന്‍


ഇന്ന് പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലെ പുരോഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കുള്ള 10,000 രൂപ ധനസഹായ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തിയ മുഖ്യമന്ത്രി, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള തുകയും നല്‍കി വരികയാണെന്ന് അറിയിച്ചു.

We use cookies to give you the best possible experience. Learn more