പാലാ: പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന് ചരിത്രജയം. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.
എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 51194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാലായ്ക്ക് മോചനം ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലത്തോട് പ്രതികരിച്ചുകൊണ്ട് മാണി.സി കാപ്പന്‍ പറഞ്ഞത്. ജനവിധി മാനിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി പറഞ്ഞു. പരാജയത്തിന്റെ കാരണം പരിശോധിക്കും. ബി.ജെ.പി വിറ്റ വോട്ടുകള്‍ എല്‍.ഡി.എഫ് വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.