പാലാ: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുറുകവേ നിലപാട് വ്യക്തമാക്കി എന്‍.സി.പി. എന്‍.സി.പിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പന്‍ തുറന്നടിച്ചു.
എന്‍.സി.പി വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കി കൊണ്ടുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ഇപ്പോള്‍ വൈകാരിക ബന്ധം പറഞ്ഞ് വരുന്നതില്‍ പ്രസക്തിയുമില്ല. പാല മാണിക്ക് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ് മാണി സി. കാപ്പന്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ജോസ് കെ. മാണിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല.
വാര്‍ത്തകളിലൂടെ മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും ആരും തന്നെ എന്‍.സി.പിയെ സമീപിച്ചിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
നേരത്തെ ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അതേസമയം ജോസ് കെ. മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുന്നതിനോട് സി.പി.ഐ നേതൃത്വത്തിന് യോജിപ്പില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക