പാല: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ച വെക്കാന്‍ കാരണമായതെന്ന് മാണി സി. കാപ്പന്‍.
പാലാ നിയോജക മണ്ഡലത്തില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇത്തവണ കേരള കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. കേരള കോണ്‍ഗ്രസ് മറ്റു പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടാകാം എന്നാല്‍ പാലാ നിയോജക മണ്ഡലത്തില്‍ അതില്ല.
എന്‍.സി.പിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണ് ഈ വിജയമെന്ന് ജോസ് കെ. മാണി പറഞ്ഞത് തെറ്റാണെന്നും അതങ്ങനെയല്ല എന്നാണ് താന്‍ ആവര്‍ത്തിക്കുന്നതെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മാണി സി. കാപ്പന്‍ പറഞ്ഞു.
നിയമസഭയില്‍ ഇടതുമുന്നണി സീറ്റ് തരില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. പിന്നെ ഊഹാപോഹങ്ങള്‍ ആര്‍ക്കും പറയാമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
എന്‍.സി.പി കോണ്‍ഗ്രസിനോടടുക്കുന്നു എന്ന വാദം തെറ്റാണ്. എം. എം ഹസനുമായി സംസാരിച്ചിട്ട് പോലുമില്ല. പാര്‍ട്ടിക്ക് നല്‍കിയ പരിഗണന കുറവായി പോയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
പാലയിലെ ഫലം ജോസ് കെ. മാണിക്കനുകൂലമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി പാലാസീറ്റില്‍ മത്സരിച്ചിരിക്കുമെന്നും മാണി സി. കാപ്പന്‍ ആവര്‍ത്തിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക