| Sunday, 7th February 2021, 9:50 am

പാലാ സീറ്റ് ചങ്ക് തന്നെ; മുന്നണിമാറ്റം പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും; മാണി സി. കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എന്‍.സി.പിയുടെ നാലു സീറ്റുകളിലും പാര്‍ട്ടി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. താന്‍ പാലാസീറ്റില്‍ തന്നെ മത്സരിക്കുമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

‘ഞായറാഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ അറിയിച്ചിട്ടില്ല. എന്‍.സി.പിയുടെ നാല് സീറ്റുകളില്‍ തങ്ങള്‍ തന്നെ മത്സരിക്കും. അത് തന്നെയാണ് പ്രഫുല്‍ പട്ടേലും പറഞ്ഞത്. പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമായിരിക്കും മുന്നണി മാറ്റത്തെ ക്കുറിച്ച് തീരുമാനമെടുക്കുക,’ കാപ്പന്‍ പറഞ്ഞു.

പാലാ ഇപ്പോഴും ചങ്ക് തന്നെയാണെന്ന് മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ശരദ് പവാര്‍ പറഞ്ഞാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം പറയുന്നത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പക്ഷെ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ അദ്ദേഹം പറയില്ലെന്ന് തനിക്കറിയാമെന്നും കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഇന്നുവരെ എന്നോട് ആരും പറഞ്ഞിട്ടില്ല. ഇതൊക്കെ ചാനലുകാര്‍ നടത്തുന്ന ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പാലയില്‍ തന്നെ മത്സരിക്കും. മറ്റു കാര്യങ്ങളൊക്കെ പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാണി സി കാപ്പന്‍ താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C Kappan says he must contest at Pala and national leaders wont ask him to give up the seat

We use cookies to give you the best possible experience. Learn more