കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച എന്‍.സി.കെ. എന്ന പാര്‍ട്ടി പിളര്‍ന്നു. മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പറിയിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് ഒരുകൂട്ടം നേതാക്കള്‍ രാജിവെച്ചത്.
എന്‍.സി.കെ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മാണി സി. കാപ്പന്‍ എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി ആരംഭിച്ചത്.
പാല സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു മാണി സി. കാപ്പന്‍ രാജിവെച്ച് പാര്‍ട്ടി രൂപീകരിച്ചതും യു.ഡി.എഫിനൊപ്പം ചേര്‍ന്നതും.
എലത്തൂര്‍, പാല മണ്ഡലങ്ങളിലായിരുന്നു എന്‍.സി.കെ. മത്സരിച്ചത്. എന്നാല്‍ പാലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.