| Monday, 2nd September 2019, 8:51 am

മാണി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ മത്സരിക്കുന്നതോടെ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പായി; മാണി സി കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാല: മാണി കുടുംബത്തിന് പുറത്തുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായതോടെ തന്റെ വിജയ സാധ്യത വര്‍ധിച്ചെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. മാതൃഭുമി ചാനലിനോടായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

ഇടതുപക്ഷം എന്തായാലും ജയിക്കുമെന്നും മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെങ്കില്‍ സഹതാപ തരംഗം ഉണ്ടാവുമായിരുന്നെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

താന്‍ ഒരു സ്‌പോര്‍ട്‌സ്മാന്‍ ആണെന്നും ജയപരാജയങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കാറുള്ളതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം കെ.എം മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാനെന്നും പാലായിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പൂര്‍ണ അവകാശം ജോസ് കെ മാണിക്കാണെന്നും യു.ഡി .എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു.

പാലാക്കാരെ സംബന്ധിച്ച് മാണിയുടെ തുടര്‍ച്ച ആരാണെന്ന് മാത്രമേ നോക്കുവെന്നും മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കും. സ്‌കൂള്‍ പഠന കാലത്ത് തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.

മുന്‍പ് കാപ്പന്‍ പാലായില്‍ മത്സരിച്ചപ്പോഴൊക്കെയും വിജയം കെ.എം മാണിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ മകനാണ് മാണി സി. കാപ്പന്‍.

മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായാണ് പാലാ നിയോജക മണ്ഡലം കെ.എം മാണിയില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്
DoolNews Video

We use cookies to give you the best possible experience. Learn more