മംഗളൂരു: ലോകായുക്ത കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ പീഡന പരാതി നല്‍കി മംഗളൂരുവിലെ നിയമ വിദ്യാര്‍ത്ഥി.
കെ.എസ്.എന്‍. രാജേഷിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ ഇയാളുടെ ഇന്റേണ്‍ ആയി പോയ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പിന്നീട് സെപ്റ്റംബറില്‍ ചേംബറിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, പെണ്‍കുട്ടിയും പ്രോസിക്യൂട്ടറും തമ്മില്‍ നടക്കുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രോസിക്യൂട്ടര്‍ പെണ്‍കുട്ടിയോട് ഓഫീസിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാവില്ലെന്ന് പറയുന്നുമുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mangaluru law student files rape attempt case against Lokayukta Special Public Prosecutor