| Monday, 28th October 2013, 3:04 pm

സ്വന്തമായി വികസിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുമായി മാംഗ്ലൂരില്‍ നിന്നൊരു 15 കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മാംഗളൂര്‍: 15 കാരനായ ഐ.പി.യു വിദ്യാര്‍ത്ഥി സ്വന്തമായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ്‌സൈറ്റ് വികസിപ്പിച്ചു. മാംഗ്ലൂര്‍ സ്വദേശി പൃഥ്വിരാജ്.എസ്.അമീനാണ് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ ഉപജ്ഞാതാവ്.

യൂഫ്‌ലിക് എന്ന് പേരിട്ടിരിക്കുന്ന ഇതില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്, ഫ്രണ്ട് റിക്വസ്റ്റ്, മെസേജ്, ചാറ്റ്, ലൈക്, കമന്റ് തുടങ്ങിയ സവിശേഷതകളെല്ലാം ഉണ്ട്.
ഇന്ത്യന്‍ നിര്‍മ്മിതമായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് വികസിപ്പിക്കുക എന്നത് പൃഥ്വിരാജിന്റെ വലിയ സ്വപ്‌നമായിരുന്നെന്ന് യൂഫ്‌ലിക് സോഷ്യല്‍ നെറ്റ് കണക്ടിന്റെ ചീഫ്  ഓപ്പറേറ്റിങ് ഓഫീസര്‍ പ്രദീപ് റെഡ്ഡി പറഞ്ഞു.

ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനി ഈ വര്‍ഷം ഓഗസ്റ്റോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമീന്‍ ഒരു രക്ത ഗ്രൂപ്പ് ശാഖയും ഇത് വഴി തുടങ്ങിയിട്ടുണ്ട്. ഈ സൈറ്റില്‍ സൈന്‍അപ് ചെയ്യുന്നതോടൊപ്പം ബ്ലഡ് ഗ്രൂപ്പ് കൂടി ചേര്‍ക്കുന്നതോടെ ഉപയോക്താക്കളെ കണ്ടെത്താനും സാധിക്കും.

രക്തം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പിലേക്ക് സന്ദേശമയക്കാം. ആവശ്യക്കാരുടെ ബ്ലഡ് ഗ്രൂപ്പുമായി യോജിക്കുന്ന ബ്ലഡ് ഗ്രൂപ്പുകളിലേക്ക തല്‍സമയം വിജ്ഞാപനം ചെല്ലും.

പ്രസ്തുത സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിന്റെ ഔദ്യോഗിക സമാരംഭം ശനിയാഴ്ച്ച നടന്നു. ഡിസംബറിനോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ ടീം.

ജനുവരിയില്‍ ബാംഗ്ലൂരില്‍ വച്ചാണ് പ്രധാന സമാരംഭം.

We use cookies to give you the best possible experience. Learn more