| Tuesday, 16th May 2017, 10:38 am

വിദ്യാര്‍ത്ഥിക്കെതിരെ മംഗലപുരം പൊലീസിന്റെ മൂന്നാം മുറ; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വിദ്യാര്‍ത്ഥിയെ മംഗലപുരം പൊലീസ് മൂന്നാം മുറക്ക് ഇരയാക്കിയെന്ന് പരാതി. തിരുവനന്തപുരം പെരുങ്ങുഴി കല്ലുവിള വീട്ടില്‍ ജുനൈദിന്റെ മകന്‍ ഹബീബ് മുഹമ്മദാണ്(19) പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനമേറ്റ് അവശനായ ഹബീബിനെ പഞ്ചസാര വെള്ളം കുടിപ്പിച്ചതായും പരാതിയുണ്ട്.


Also read ആറ്റിങ്ങലില്‍ ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ച് മാറ്റി അയല്‍ക്കാര്‍ വഴി വെട്ടി; വീഡിയോ 


ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് തക്കല എഞ്ചിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹബീബിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കാറില്‍ സഞ്ചരിക്കവെയായിരുന്നു ഇത്. ഹബീബുമായി അടുപ്പത്തിലായിരുന്ന പെണ്‍ക്കുട്ടിയുടെ അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞ് പെണ്‍കുട്ടിയുടെ സ്‌കൂട്ടറിന് പുറകില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഹബീബ്.

ഇരുവരെയും കണ്ട ഒരു പരിചയക്കാരന്‍ കാറ് തടയാന്‍ ശ്രമിക്കുകയും അതേതുടര്‍ന്ന് വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. മുരുക്കുംപുഴയെത്തിയപ്പോള്‍ കാറിലെത്തിയ പൊലീസ് വാഹനത്തില്‍ ബലമായി കയറ്റി കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍ വെച്ച് തന്നെ മര്‍ദ്ദനം തുടങ്ങിയതായാണ് പരാതി. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്.ഐയും പൊലീസുകാരും ചേര്‍ന്ന് അടിച്ച് അവശനാക്കുകയും ചെയ്തു. കോടതിയിലെത്തിക്കുന്നത് വരെയും മര്‍ദ്ദനം തുടരുകയായിരുന്നു.


Dont miss വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’; വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ‘കണ്ടെത്തലുമായി’ ബാബാ രാംദേവും പതഞ്ജലിയും


സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ അവശനായതിനെ തുടര്‍ന്ന് ഏഴ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തെ കുറിച്ച് പരാതിപ്പെടരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. കടുത്ത ശ്വാസ തടസ്സം കാരണം സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് യുവാവ്. എന്നാല്‍ പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

We use cookies to give you the best possible experience. Learn more