സ്പോര്‍ട്സ് ഡെസ്‌ക്9 min
കോഴിക്കോട്: മംഗളം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ.എം. രാകേഷിനെ കാണാതായതായി പരാതി. ശനിയാഴ്ച മുതലാണ് രാകേഷിനെ കാണാതായത്.
ബാലുശേരിക്കടുത്തുള്ള കോട്ടൂര്‍ എടശ്ശേരി മുക്കുറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും വിജയ ലക്ഷ്മിയുടേയും മകനാണ്.
167 സെന്റിമീറ്റര്‍ ഉയരമുണ്ട്. വെളുത്ത നിറം. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവര്‍ ഈ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു. മംഗളം കല്ലായി യൂണിറ്റ് ഓഫീസ്(0495.2320063), പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ (0496 2610242).