തിരുവനന്തപുരം: ഈ മാസം 26-ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷന്റെന്റെ “വാര്‍ത്താ നിര്‍മ്മാണ”ശൈലിയില്‍ പ്രതിഷേധിച്ച് ചാനലില്‍ നിന്ന് രാജി വെച്ച മാധ്യമപ്രവര്‍ത്തക അല്‍നിമ അഷ്‌റഫിനെതിരെ ചാനല്‍ അധികൃതര്‍. ന്യൂസ് എഡിറ്ററും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമുള്‍പ്പെടെയാണ് അല്‍നിമയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
വളരെ മോശമായ രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ന്യൂസ് എഡിറ്റര്‍ എസ്.വി പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പോസ്റ്റും കമന്റുകളും നീക്കം ചെയ്തു. പക്ഷേ വീണ്ടും പോസ്റ്റുകളുമായി ഇദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
എന്റെ കുഞ്ഞനുജത്തീ എന്ന് വിളിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭഇക്കുന്നത്. തുടര്‍ന്ന്, നിന്റെ “തൊഴില്‍”പരമായ മികവിനെ കുറിച്ച് വിലയിരുത്തല്‍ ഉണ്ടാകുമെന്നാണ് പ്രദീപ് എഴുതിയിരിക്കുന്നത്. വ്യാപകമായ പ്രതിഷേധമാണ് ഇദ്ദഹത്തിന്റെ കമന്റ് ബോക്‌സില്‍ ഉള്ളതെങ്കിലും വീണ്ടും പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ് പ്രദീപ്.
ട്രെയിനിംഗ് സമയത്ത് പിന്നിലായപ്പോള്‍ അല്‍നിമയെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സി.ഇ.ഒയുടെ നിര്‍ദ്ദേശപ്രകാരം ഒരു അവസരം കൂടി നല്‍കിയതാണെന്നുമാണ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റിഷി കമാല്‍ മനോജ് പറയുന്നത്. അവസാനക്കാരിയായാണ് വാര്‍ത്താ വായനക്കാരുടെ പട്ടികയില്‍ അല്‍നിമ ഇടം പിടിച്ചത് എന്നും അദ്ദേഹം പറയുന്നു.
എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സ്ത്രീ പക്ഷം…….പാഠഭേദം……….
“കപട” മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു… മംഗളം മാനേജ്‌മെന്റ് സംരക്ഷിച്ചത് കൊണ്ട് മാത്രം മറ്റുള്ളവര്‍ സഹിച്ചു,,,
കള്ള വീഡിയോ കാട്ടി ഇന്റര്‍വ്യൂ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞ ദിവസം പുറത്താക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതാണ്…അപ്പോഴും മംഗളം മാനേജ്‌മെന്റ് സംരക്ഷിച്ചു….
ഇനി മറ്റുള്ളവര്‍ ആശ്വസിക്കും….
————-++++++++
എന്റെ കുഞ്ഞനുജത്തി അല്‍നീമ അഷറഫിന്,,,
സ്ഥാപനത്തിലെ മറ്റൊരു പെണ്‍കുട്ടിയുടെ കുറിപ്പ്……
—————–++++++++
COPY PASTE WRITING OF ANOTHER WOMAN MEMBER FROM MANGALAM FAMILY —-
————-++++++++
പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ ,
നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആള്‍ക്കാര്‍ പറഞ്ഞേക്കാം. നിനക്ക് കയ്യടികള്‍ നല്‍കിയേക്കാം. പക്ഷെ ഒന്നു നീ ഓര്‍ക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തില്‍ പ്രതിഷേധിച്ചു ഡെസ്‌കില്‍ വന്ന പല കോളുകള്‍ക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോള്‍ വെക്കുകയും ചെയ്ത ആളാണ്. അപ്പോള്‍ കൂടെ നിന്നവര്‍ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോള്‍ ചെയ്യൂ അല്ലെങ്കില്‍ വേറൊരു രീതിയില്‍ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.
ഒരു കാര്യം നീ ഓര്‍ക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോള്‍ നിന്റെ റീഡിങ് പെര്‍ഫോര്‍മന്‍സ് മോശമായത് സഹിതം, നിന്നെ സപ്പോര്‍ട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികള്‍ ചില കാര്യങ്ങളില്‍ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിര്‍ത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാന്‍ പറ്റുമോ ? കഴിഞ്ഞ മെയ് മാസത്തില്‍ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാര്‍മികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാര്‍മികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കില്‍ ആ നിമിഷം നീ ഇറങ്ങണമായിരുന്നു..
Faces of mangalam എന്നാ പ്രോഗ്രാമില്‍ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ “”പ്രിയപ്പെട്ട ചേച്ചി”യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോള്‍ ഉള്ള സ്‌നേഹപ്രകടനങ്ങളില്‍ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer.. അതുകൊണ്ടു നീ അഭിപ്രായങ്ങളില്‍ മറിഞ്ഞു തിരിയുമെന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും തര്‍ക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയില്‍ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്. .
നീ മംഗളത്തില്‍ സബ്എഡിറ്റര്‍ പോസ്റ്റില്‍ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേര്‍സണല്‍ ആവിശ്യത്തിന് നിര്‍മിച്ച വീഡിയോ ഇന്റര്‍വ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലില്‍ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും…. പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു… so ഈ രണ്ട് വേഷം നിനക്കിണങ്ങും…
മറ്റൊരു കാര്യം. ഇവിടുത്തെ പെണ്‍കുട്ടികള്‍ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട… They are all protected here..അവരുടെ പ്രശ്‌നങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവര്‍. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്മന്റ് നിലനിര്‍ത്തിയത് മംഗളം സ്ഥാപനത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത് എന്ന് സ്ഥാപനത്തിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legally സോള്‍വ് ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേല്‍ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..
Watever… i dont know wats ur catch in this performance… so enjoy ur fame for a shoooorttt tym span… and a peace of advice for free…ഇനിയുള്ള സ്ഥാപനത്തില്‍ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move….—–
————++++++++++
-“””BY A WOMAN MEMBER FROM MANGALAM FAMILY””””