| Thursday, 6th September 2012, 11:08 am

മനേസര്‍ പ്ലാന്റില്‍ ദിവസം 850 വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് സുസൂക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: മാരുതി മനേസര്‍ പ്ലാന്റില്‍ ദിവസത്തില്‍ 850 വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് സുസൂക്കി മോട്ടോര്‍സ് അറിയിച്ചു.

മനേസര്‍ പ്ലാന്റില്‍ സംഘര്‍ഷത്തിന് മുമ്പ് ഒരു ദിവസം 1700 വാഹനങ്ങള്‍ വരെ നിര്‍മിച്ചിരുന്നു. 1300 മുതല്‍ 1400 തൊഴിലാളികളാണ് മനേസര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്.[]

“ഈ മാസം പകുതിയോടെ 850 ഓളം വാഹനങ്ങള്‍ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 4 ആവുമ്പോഴേക്കും ഞങ്ങള്‍ 670 വാഹനങ്ങള്‍ വരെ നിര്‍മിച്ചിട്ടുണ്ട്.” കമ്പനി മേധാവി ഒസാമു സുസൂക്കി പറയുന്നു.

തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് മാരുതിയുടെ മനേസര്‍ പ്ലാന്റ് അടച്ചത്. ഇതിലൂടെ കമ്പനിക്ക് 250 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

ജുലൈ 18 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more