മനേസര്‍: 21-ാം നൂറ്റാണ്ടിലെ വര്‍ഗസമരം
Discourse
മനേസര്‍: 21-ാം നൂറ്റാണ്ടിലെ വര്‍ഗസമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2012, 12:09 pm

 

എസ്സേയ്‌സ്/അമരേഷ് മിശ്ര

മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍

വലതുപക്ഷ മാധ്യമങ്ങളും ചില തൊഴിലാളി വിരുദ്ധ ബ്ലോഗുകളും ഹരിയാന സര്‍ക്കാരും ഹരിയാന മനേസര്‍  മാരുതി സുസുക്കി പ്ലാന്റിലെ കലാപത്തെ മാനേജ്‌മെന്റിന്റെ പക്ഷത്ത് നിന്നാണ് നോക്കികണ്ടത്. സമരം നടത്തിയവര്‍ അക്രമം നടത്തിയെന്ന രീതിയില്‍ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വരെ നടക്കുന്നത്. ട്രേഡുയൂണിയന്‍യകമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ചോരയ്ക്കായി ഇവര്‍ ദാഹിക്കുകയാണ്. കുറച്ചുകൂടി സംയമനത്തോടെയുള്ള വിലയിരുത്തല്‍ വ്യത്യസ്തമായൊരു ചിത്രമാകും നല്‍കുന്നത്.
[]
1991ലെ പുതിയ സാമ്പത്തിക നയങ്ങളുടെയും ഉദാരവത്കരണത്തിന്റെയും ഫലമായി ഉല്പാദന സംരഭങ്ങളിലെ മാനേജ്‌മെന്റിനെ സംബന്ധിച്ച് പുതിയ ആശയങ്ങള്‍ വന്നു. വലിയ പൊതുമേഖലാ സംരഭങ്ങളെ തകര്‍ത്തുകളഞ്ഞു. സ്വകാര്യ കോര്‍പ്പറേറ്റ് മുതലാളിമാരുടെ കയ്യില്‍ വന്‍തോതില്‍ മാനുഷിക, ഗാര്‍ഹിക, വിദേശ മൂലധന വിഭങ്ങള്‍ വന്നുചേര്‍ന്നു. എന്നാല്‍ തൊഴിലും മൂലധനവും, തൊഴിലാളിയും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു.

ഉല്പാദനമേഖലയിലെ വിദേശനിക്ഷേപം വിദേശികള്‍ മാനേജ്‌മെന്റ് രംഗത്തേക്ക് വരുന്നതിന് കാരണമായി. ഇന്ത്യക്കാരും വിദേശികളും ഉള്‍പ്പെട്ട പുതിയ മാനേജ്‌മെന്റ് ഘടന തൊഴിലാളി ക്ഷേമത്തെക്കാള്‍ വളര്‍ച്ചയ്ക്കു പ്രാധാന്യം നല്‍കുന്ന ഒരു തൊഴില്‍നീതി വളര്‍ത്തി. എന്നാല്‍ ഏറ്റവും വലിയ മാറ്റം ഉണ്ടായത് ഇന്ത്യന്‍ തൊഴിലാളികളുടെ സംസ്‌കാരത്തെ മാനേജ്‌മെന്റ് തകര്‍ക്കുന്ന രീതിയിലാണ്.

കഴിഞ്ഞവര്‍ഷം ഹരിയാനയിലെ ഹോണ്ട ഫാക്ടറിയിലുണ്ടായ ഒരു സംഭവം പറയാം. വിദേശങ്ങളില്‍ പരിശീലനം നേടിയ ഇന്ത്യന്‍ മാനേജര്‍മാര്‍ വിശ്വകര്‍മ പൂജ ആഘോഷിക്കാന്‍ തൊഴിലാളികളെ  അനുവദിച്ചില്ല. ഹിന്ദു വിശ്വാസപ്രകാരം വിശ്വകര്‍മയെന്നത് പണിയായുധങ്ങളുടെയും തൊഴിലാളികളുടെയും ദൈവമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം സാധാരണഗതിയില്‍ ഒഴിവുദിവസമാണ്. രാമ നവമി, ബുദ്ധ ജയന്ത്രി, നബി ദിനം എന്നിവയെക്കാള്‍ ഒട്ടും പ്രാധാന്യം കുറഞ്ഞതുമല്ല.

അന്നേദിവസം ആളുകള്‍ അവരുടെ പണിയായുധങ്ങള്‍ പൂജിക്കും. അന്നദിവസം സൂപ്പര്‍വൈസറുടെ തലയില്‍ “ടീക്ക” ചെയ്യാന്‍ ശ്രമിച്ച തൊഴിലാളിയെ അദ്ദേഹം മര്‍ദ്ദിച്ചു.

കഠിനാധ്വാനം എന്നതിന് ഇന്ത്യന്‍ തൊഴിലാളികളില്‍ അവരുടേതായ നിര്‍വചനമുണ്ട്. അതില്‍ സമയം കളയുന്നതും മറ്റ് തൊഴിലാളികളുമായി ചങ്ങാത്തം കൂടുന്നതും ആവശ്യമുള്ള സമയത്ത് കൂടുതല്‍ സമയം ജോലിചെയ്യുന്നതുമെല്ലാം പെടും. വ്യക്തിപരമല്ലാത്ത അധികാരശ്രേണി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അന്യമാണ്.

വിദേശങ്ങളില്‍ പരിശീലനം നേടിയ ഇന്ത്യന്‍ മാനേജര്‍മാര്‍ വിശ്വകര്‍മ പൂജ ആഘോഷിക്കാന്‍ തൊഴിലാളികളെ  അനുവദിച്ചില്ല. ഹിന്ദു വിശ്വാസപ്രകാരം വിശ്വകര്‍മയെന്നത് പണിയായുധങ്ങളുടെയും തൊഴിലാളികളുടെയും ദൈവമാണ്.

ഈ സംസ്‌കാര രീതികള്‍ വിദേശികള്‍ക്ക്, പ്രത്യേകിച്ച് അമേരിക്ക, ജര്‍മ്മനി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കില്ല. 1990കളിലും 2000കളിലും ഇന്ത്യ വന്‍തോതില്‍ ധനമുണ്ടാക്കി. സേവനമേഖലയിലും, ഉല്പാദനരംഗത്തും പുതിയ യൂണിറ്റുകളുടെ വരവും ഉപഭോഗസംസ്കാരവും ബീഹാര്‍, ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയൊരു തൊഴിലാളി ശക്തിയ്ക്കു രൂപം കൊടുത്തു. അതേസമയം മാനേജ്‌മെന്റ് സംസ്‌കാരം കരാര്‍ തൊഴിലിലേക്ക് നീങ്ങുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി ശിവസേന തുടങ്ങി ഏതെങ്കിലുമൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട പഴയ ട്രേഡുയൂണിയനുകള്‍ പുതിയ കാലഘട്ടത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. സാധാരണ കരാര്‍ തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പരാജയപ്പെട്ട ഇവര്‍ക്ക് പഴയ തൊഴിലാളിവര്‍ഗ കേന്ദ്രങ്ങളില്‍ പിടി നഷ്ടപ്പെട്ടുകയും ചെയ്തു.

ഗുര്‍ഗൗണ്‍ എന്‍.സി.ആര്‍ ആസ്ഥാനമായുള്ള ഫാക്ടറികളിലെല്ലാം സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകളില്‍ നിന്നും വിട്ട് നടക്കാന്‍ തുടങ്ങി. ഇവിടെയുള്ള തൊഴിലാളികളില്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു. പരമ്പരാഗത യൂണിയനുകളുടെ പഴകിയ ചിന്താധാര ഇവരെ എളുപ്പം തളര്‍ത്തി. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ സമരത്തിലൂടെ മാരുതി മനേസര്‍ പ്ലാന്റിലെ തൊഴിലാളില്‍ പുതിയ കാലത്തിനനുസൃതമായ ഒരു യൂണിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു.

യുവാക്കളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യൂണിയന്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയായിരുന്നു. അന്നത്തെ യൂണിയന്‍ ചീഫായിരുന്ന സോനു ഗുജ്ജാര്‍ അതിനെ 21ാം നൂറ്റാണ്ടിലെ തൊഴിലാളികള്‍ എന്നു വിശേഷിപ്പിച്ചു. തൊഴിലാളികളുടെ കാഴ്ചപ്പാടുകള്‍ ഫോണ്‍ കോളുകളിലൂടെയും മറ്റ് നൂതന സാങ്കേതിക വിദ്യയിലൂടെയും അറിയിച്ച് സോനു ഗുജ്ജാര്‍ ദേശീയ തലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടി.

70കളിലെയും 80കളിലെയും യൂണിയനുകളിലുണ്ടായിരുന്ന ഭൂരഹിതരായ പാവപ്പെട്ട കര്‍ഷക പശ്ചാത്തലത്തില്‍ നിന്നുവരുന്നവരായിരുന്നു ഇവര്‍. എന്നാല്‍ പുതിയ യൂണിയനുകളില്‍ ഉന്നത/മധ്യ വര്‍ഗ്ഗ കര്‍ഷക പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരുന്നു കൂടുതലുണ്ടായിരുന്നത്. ഇവര്‍ ഇന്നത്തെ സാഹചര്യങ്ങളെയും അവസ്ഥയെയും കുറിച്ച് ബോധ്യമുള്ളവരാണ്.

യുവാക്കളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യൂണിയന്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയായിരുന്നു. അന്നത്തെ യൂണിയന്‍ ചീഫായിരുന്ന സോനു ഗുജ്ജാര്‍ അതിനെ 21ാം നൂറ്റാണ്ടിലെ തൊഴിലാളികള്‍ എന്നു വിശേഷിപ്പിച്ചു.


തൊഴിലാളികളുമായി വളരെ അകലം സൂക്ഷിക്കുന്ന വിദേശ മാനേജര്‍മാരുടെയും സ്വാര്‍ത്ഥരും കപട വ്യക്തിത്വമുള്ള ഇന്ത്യന്‍ മാനേജര്‍മാരുടെയും സമീപനം ഇപ്പോഴത്തെ തൊഴിലാളികള്‍ക്ക് ഇഷ്ടമല്ല.

2012 മാര്‍ച്ചില്‍ മനേസര്‍ പ്ലാന്റില്‍ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും പുതിയ തൊഴിലാളി മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ചയ്ക്കിടെ സ്ഥിതിവിവരക്കണക്കുകള്‍ ഉയര്‍ത്തി കാട്ടി രണ്ട് തൊഴിലാളികള്‍ മാനേജ്‌മെന്റിനെ അത്ഭുതപ്പെടുത്തി. 2007-2011 കാലയളവിനുള്ളില്‍ മാരുതി സുസുക്കിയുടെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനത്തില്‍ 5.5% വര്‍ധനവാണുണ്ടായിരിക്കുന്നത്. അതേസമയം 2001 മുതല്‍ മാരുതി സുസുക്കിയുടെ ലാഭത്തിലുണ്ടായ വര്‍ധനവാകട്ടെ 2200 ശതമാനവും! ഇതൊക്കെ കൃത്യമായി തൊഴിലാളികള്‍ക്കറിയാമെന്നവര്‍ വ്യക്തമാക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ എന്തെങ്കിലും നക്കാപ്പിച്ച നല്‍കി തൊഴിലാളികളെ ഒതുക്കാന്‍ കഴിയില്ലെന്ന് മാരുതി സുസുക്കി  മാനേജ്‌മെന്റിന് ബോധ്യമുണ്ടായിരുന്നു.  തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ചാലും കമ്പനിയുടെ ലാഭത്തില്‍ വലിയ കുറവൊന്നുമുണ്ടാവില്ല. എന്നിട്ടും ഒരു ചെറിയ ശമ്പള വര്‍ധനവ് പോലും വരുത്താന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.

ഇവിടെ കരാര്‍ തൊഴിലാളികള്‍ക്ക് മാസം 7,000 രൂപയും സ്ഥിര തൊഴിലാളികള്‍ക്ക് മാസം 17,000 രൂപയുമാണ് ലഭിക്കുന്നത്. ശമ്പളത്തില്‍ 15000 മുതല്‍ 18000 വരെ വര്‍ധനവുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഹോണ്ട തൊഴിലാളികള്‍ക്ക് വരെ കിട്ടുന്നുണ്ട് ഇതിന് സമാനമായ ശമ്പളം. എന്നിട്ടും മാനേജ്‌മെന്റ് ഇത് നല്‍കാന്‍ തയ്യാറായില്ല.

ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലും മാരുതി സുസുക്കിക്ക് വന്‍ലാഭമുണ്ടാക്കികൊടുക്കുന്നത് മാരുതി  സ്വിഫ്റ്റ്, ഡിസയര്‍ സെക്ഷനുകളാണ്.  ഈ സാഹചര്യത്തില്‍ ഉല്പാദനക്ഷമത കൂടുന്നതനുസരിച്ച് ശമ്പളം കുറയ്ക്കാന്‍ മാനേജ്‌മെന്റിനുമേല്‍ വന്‍സമ്മര്‍ദ്ദമുണ്ടായിരുന്നെന്നുവേണം കരുതാന്‍. എന്നാല്‍ ആഗോളമുതലാളത്തത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്തിനാണ് ഇന്ത്യന്‍ തൊഴിലാളികള്‍ സഹിക്കുന്നത്?

ഉദാരവത്കരണത്തിനുശേഷമുള്ള ഇന്ത്യയ്ക്ക് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരക്കാലത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നതാണ് പ്രശ്‌നം. യുദ്ധസമയത്ത് മുന്‍നിരയില്‍ നിന്ന് പൊരുതിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ ആര്‍മിയില്‍ ഉണ്ടായിരുന്നത് ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടാളക്കാരാണ്.
ഇന്ത്യയടക്കമുള്ള ഒട്ടനവധി രാജ്യങ്ങളെ കോളനികളാക്കി വച്ചിരുന്ന വലിയൊരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര കമ്പനികയുടെ ബധിരകര്‍ണ്ണങ്ങള്‍ക്കെതിരെയാണ് അന്നവര്‍ കലഹിച്ചത്.  അതും ഹിന്ദുക്കളും മുസ്‌ലീംകളുമടക്കമുള്ളവരുടെ ആത്മാഭിമാനത്തിനും മതത്തിനും വേണ്ടി.

മനേസറില്‍ നടന്ന കലാപവും ഉടലെടുത്തത് ജിയ ലാല്‍ എന്ന തൊഴിലാളിയ്ക്കുനേരെ സൂപ്പര്‍വൈസറുടെ ഭാഗത്തുനിന്നുണ്ടായ ദലിത് വിരുദ്ധ, ജാതീയ അധിക്ഷേപത്തില്‍ നിന്നാണെന്നത് ചൂണ്ടിക്കാട്ടേണ്ടത് അനിവാര്യമാണ്. ഇതേതുടര്‍ന്ന് ഹരിയാന ഭാഗത്തുള്ള ജാടുടകളും ഗുജാറുകളും ത്യാഗികളും ദലിതുകളും തൊഴിലാളികളും യു.പിയിലും ബീഹാറിലമുള്ള പൂറാബിയാസുകാരും ഒരുമിച്ച് മാനേജ്‌മെന്റിന്  മറുപടിയുമായി രംഗത്തെത്തി. ഇവരെ നേരിടാന്‍ മാനേജ്‌മെന്റ് നൂറുകണക്കിന് തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ വെടിയുണ്ടകളേറ്റാണ് സീനിയര്‍ മാനേജര്‍ മരിച്ചതെന്നാണ് തൊഴിലാളികള്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

2007-2011 കാലയളവിനുള്ളില്‍ മാരുതി സുസുക്കിയുടെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനത്തില്‍ 5.5% വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം 2001 മുതല്‍ മാരുതി സുസുക്കിയുടെ ലാഭത്തിലുണ്ടായ വര്‍ധനവാകട്ടെ 2200 ശതമാനവും!

അതായത് ജാതീയ വേര്‍തിരിവുകളെ നേരിടാനായി ഒരു വിഭാഗം ഒത്തുചേരുന്നു 1857ല്‍ സംഭവിച്ച അതേ പ്രതിഭാസം.11857ലെയും മാനേസറിലെയും സംഭവങ്ങള്‍ക്ക് കാരണം ദേശ/വിദേശ മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടായ സാംസ്‌കാരികമായ മുറിവേല്‍പ്പിക്കലാണെന്ന് ഓര്‍ക്കണം.

യു.പി, ബീഹാര്‍, ഹരിയാന എന്നീ സ്ഥലങ്ങളിലെ തൊഴിലാളി ശക്തിയിലാണ് ഇന്ത്യന്‍ ചലിക്കുന്നതെന്നതെങ്കിലും  ഈ മേഖലയിലെ ജനങ്ങള്‍ കോര്‍പ്പറേറ്റ് സംസ്‌കാരം ആവശ്യപ്പെടുന്ന ഐക്യവും സ്ഥിരതയും സജാതീയതും പണ്ട്മുതലേ പ്രതിരോധിച്ചവരാണെന്ന് വ്യക്തമായി കാണാന്‍ കഴിയും. പടിഞ്ഞാറിലേതില്‍ നിന്നു വ്യത്യസ്തമായ  സ്വന്തം നീതിയ്ക്കും തദ്ദേശീയതയ്ക്കും വേണ്ടി ആവശ്യപ്പെടുന്നവരാണ് ഈ തൊഴിലാളികള്‍. ഒരു തരത്തിലുള്ള സന്ധിചേരലിനും അവര്‍ തയ്യാറല്ല. ഗുജറാത്താണെങ്കിലും മറ്റെവിടെയാണെങ്കിലും ഇത് തന്നെ സംഭവിക്കും ഗുജറാത്തല്ല ഇന്ത്യ. പക്ഷെ, യു.പി, ബീഹാര്‍, ഹരിയാന എന്നിവയാണ് ഇന്ത്യയുടെ പ്രധാനഭാഗം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
കൂടുതല്‍ വായിക്കൂ:

മാരുതി പ്ലാന്റില്‍ ദളിത് തൊഴിലാളിക്ക് നേരെ അധിക്ഷേപം : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

മാരുതി പ്ലാന്റിലെ അക്രമം: 99 തൊഴിലാളികള്‍ക്കെതിരെ കേസ്

മാനേസര്‍ പ്ലാന്റില്‍ നടന്നത് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി: തൊഴിലാളിസംഘടന

മാരുതി പ്ലാന്റിലെ കലാപം: തൊഴിലാളികള്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ്

മാരുതി പ്ലാന്റ് കലാപം: മാവോവാദി ബന്ധം ഉണ്ടോ എന്ന് ആഭ്യന്തര മന്ത്രാലയം സംശയിക്കുന്നു