ന്യൂദല്‍ഹി: ഔഷധനിര്‍മ്മാണത്തിന് കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. മരുന്ന് നിയന്ത്രണനയവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് മനേകാ ഗാന്ധിയുടെ പ്രതികരണം.
” ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കഞ്ചാവ് ഔഷധമാണെന്നിരിക്കെ രാജ്യത്ത് ഔഷധ നിര്‍മ്മാണത്തിന് ഇവ നിയമവിധേയമാക്കണം. അമേരിക്കയിലും മറ്റും കഞ്ചാവ് നിയമവിധേയമായതുകൊണ്ട് അവിടെ മയക്ക് മരുന്ന് ഉപയോഗവും കുറവാണ്.”
കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കിയാല്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ പറ്റുമെന്ന് നേരത്തെ ഒറീസ എം.പി സത്പതി അഭിപ്രായപ്പെട്ടിരുന്നു.
കഞ്ചാവിന് ഔഷധഗുണമുണ്ടെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉറുഗ്വായ്, ഫ്രാന്‍സ്, റൊമാനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ മരുന്നാവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്.