'മലപ്പുറം ഏറ്റവും അക്രമാസക്തമായ ജില്ലയാണ്'; പാലക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി
national news
'മലപ്പുറം ഏറ്റവും അക്രമാസക്തമായ ജില്ലയാണ്'; പാലക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 12:05 am

പാലക്കാട്: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി.

മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.

‘മലപ്പുറം അതിന്റെ തീവ്ര അക്രമ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണ്. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ല,’ മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനക്കുഞ്ഞ് നിലവില്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നും അത് ഉടന്‍ ചെരിയുമെന്നും മനേക പറയുന്നു.

മലപ്പുറത്ത് മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാത്തതാണ് അക്രമം തുടരുന്നതിന് കാരണമെന്നും അവര്‍ ആരോപിക്കുന്നു.

മലപ്പുറം ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് വിശേഷിപ്പിക്കുന്ന മനേക ഗാന്ധി റോഡിലേക്ക് വിഷം എറിഞ്ഞ് നല്‍കി 300-400 പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നുണ്ടെന്ന് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ