പാലക്കാട്: ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ ബി.ജെ.പി നേതാവ് മനേക ഗാന്ധിക്കെതിരെ കേരള സൈബര്‍ വാരിയേഴ്‌സ്.
മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധിക്ക് കീഴില്‍ നടത്തുന്ന ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് സൈബര്‍ വാരിയേഴ്‌സ് രംഗത്ത് എത്തിയത്.
അക്കൗണ്ട് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സ് ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ നടന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പും ചേര്‍ത്തിട്ടുണ്ട്.
മലപ്പുറത്തെ ഹിന്ദു, മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കാനാവാത്തതാണ് എന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ്‌സൈറ്റില്‍ കുറിച്ചു. വെബ്‌സൈറ്റ് ഇത് വരെ ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’-ക്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല.
മലപ്പുറം ജില്ലയെ ബോധപൂര്‍വം ഭൂരിപക്ഷമായ മുസ്ലിങ്ങളെ ലക്ഷ്യമിടുന്നതിനായി വര്‍ഗീയതയാല്‍ പ്രചോദിതമായ തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിന് നിങ്ങള്‍ ബോധപൂര്‍വം കൊണ്ടുവന്നതാണ് ഞങ്ങള്‍ക്കെല്ലാം അറിയാം, എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും സൈബര്‍ വാരിയേഴ്‌സ് ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അജണ്ട വ്യക്തമാണ്. നിങ്ങളുടെ മൃഗസ്നേഹം മുസ്ലിങ്ങള്‍ക്കെതിരായ വെറുപ്പുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. മുന്‍ മന്ത്രിയും ലോക്സഭ അംഗവുമായ ഒരു വ്യക്തി തെറ്റായ വിവരം പ്രചരിപ്പിച്ചത് രാജ്യത്തിന്റെ യഥാര്‍ത്ഥ ഭീഷണിയാണ്. അത് അംഗീകരിക്കാനാകില്ല.
മലപ്പുറത്തെ ഹിന്ദു, മുസ്ലിം ബന്ധം ശക്തമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകയായ നിങ്ങള്‍ ഭൂമിശാസ്ത്രത്തില്‍ മണ്ടിയാണെന്നും അതിനാല്‍ നിങ്ങളുടെ ചെറിയ ബുദ്ധിക്കുവേണ്ടി ഗൂഗിള്‍ മാപ്പ് പരിചയപ്പെടുത്തുന്നുവെന്നും ഹാക്കര്‍മാര്‍ കുറിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക