ന്യൂദല്‍ഹി: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവം മലപ്പുറം ജില്ലയ്‌ക്കെതിരായ പരാമര്‍ശമാക്കിയതില്‍ വിശദീകരണവുമായി ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി. ആന കൊല്ലപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും സ്ഥലം പ്രസക്തമല്ലെന്നും മനേക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ ആനകളോടുള്ള അക്രമം വ്യാപകമായി നടക്കുന്നുണ്ടെന്നും മനേക പറഞ്ഞു. മലപ്പുറത്ത് നടന്നെന്ന് പറഞ്ഞത് വനംവകുപ്പ് നല്‍കിയ വിവരംവെച്ചാണ്. വനംവകുപ്പ് ഇതുവരെ തിരുത്തി അറിയിച്ചിട്ടില്ല.
ആനകള്‍ക്കെതിരായ അക്രമം തടയാന്‍ ദൗത്യസംഘം രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറത്ത് നടന്നു എന്ന് പറഞ്ഞ് മനേക ഗാന്ധി വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവരില്‍ ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പില്‍ ആരോപിച്ചത്.
മനേക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ സെല്ലുകളില്‍ നിന്ന് കേരളത്തിന് നേരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്ന തരത്തില്‍ അങ്ങേയറ്റം വിദ്വേഷപരമായ പരാമര്‍ശങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നിട്ടുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വനം വകുപ്പ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കോഴിക്കോട്ടു നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക