| Saturday, 1st December 2012, 12:44 am

മനീഷ കൊയ്‌രാളയ്ക്ക് അര്‍ബുദബാധയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ്താരം മനീഷ കൊയ്‌രാളയ്ക്ക് അര്‍ബുദബാധയെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ജസ്‌ലോഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മനീഷ. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[]

കഴിഞ്ഞ ഏതാനും നാളായി അവശത അനുഭിച്ച മനീഷയ്ക്ക് ഈയിടെ ബോധക്ഷയവും ഉണ്ടായിരുന്നു. മനീഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും പരിശോധനകള്‍ നടത്തുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി വക്താവ് കൃഷ്ണകാന്ത് ദാസ്യം മാധ്യമങ്ങളോട് പറഞ്ഞു.

മനീഷ ഏതാനും ദിവസം കൂടി ആശുപത്രിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 42 കാരിയായ മനീഷ 1991ല്‍ സുഭാഷ് ഗായിയുടെ സൗധാഗറിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

ഹിന്ദിക്ക് പുറമെ മലയാളത്തിലും തമിഴിലും മുഖം കാണിച്ച മനീഷ ഈയിടെ രാംഗോപാല്‍ വര്‍മയുടെ ഭൂതിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

നവംബര്‍ ആദ്യം മുതല്‍ കാഠ്മണ്ഡുവില്‍  പുതുതായി പണിയുന്ന വീടിന്റെ തിരക്കുകളിലായിരുന്നു മനീഷ. ഇടയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ വിവരം മനീഷ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ലോകത്തെ അറിയിച്ചിരുന്നു.

അബോധാവസ്ഥയിലായതിനെത്തുടര്‍ന്നാണ് താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ മുംബൈയിലെത്തിച്ചത്. അമ്മ സുഷമയാണ് ആശുപത്രിയില്‍ മനീഷയ്‌ക്കെപ്പമുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more