Entertainment news
ഇവിടെ ഇരുന്ന് തള്ളിയിട്ട് അവിടെ പോയി വേറെ എന്തെങ്കിലും ചെയ്താല്‍ നാട്ടുകാര്‍ എന്നെ പൊങ്കാലയിടും: മനീഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 31, 12:49 pm
Friday, 31st March 2023, 6:19 pm

ബിഗ്‌ബോസിനെ കുറിച്ചുള്ള പ്രതീക്ഷകളും കാഴ്ചപ്പാടുകളും നേരത്തേ തന്നെ പങ്കുവെച്ചാണ് സീരിയല്‍ താരം മനീഷ ബിഗ്‌ബോസിലെത്തിയത്. ഇപ്പോള്‍ ഒന്നും പ്രെഡിക്ട് ചെയ്യുന്നില്ലെന്നും കഴിവുകള്‍ പുറത്തെടുക്കാനുള്ള വേദിയായിരിക്കും ബിഗ്‌ബോസെന്നും അവര്‍ പറഞ്ഞിരുന്നു.

അവിടുത്തെ സാഹചര്യം അനുസരിച്ച് പെരുമാറുമെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു.

‘ബിഗ്‌ബോസിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പ്രെഡിക്ട് ചെയ്യാത്തതാണ് നല്ലത്. അതെല്ലാം അവിടുത്തെ ഒരു സാഹചര്യം അനുസരിച്ചായിരിക്കാം. ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരുന്ന് തള്ളിയിട്ട് അവിടെ പോയി വേറെ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ നാട്ടുകാര്‍ എന്നെ പൊങ്കാലയിടും.

എന്തിനാണ് ഞാനതിന് അവസരം കൊടുക്കുന്നത്. എന്തായാലും നല്ലൊരു പ്ലാറ്റ്‌ഫോം കിട്ടുന്നത് നല്ല പോലെ ഉപയോഗിക്കുക എന്നത് ഏതൊരു മത്സരാര്‍ത്ഥിയുടെയും ഉത്തരവാദിത്തമാണ്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീങ്ങുക എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റത്തുള്ളൂ. ബാക്കി വന്ന് കഴിഞ്ഞിട്ട് നമുക്ക് വിശദമായി സംസാരിക്കാം.

ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് എസ്റ്റാബ്ലിഷ് ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് ബിഗ്‌ബോസ്. ആരെ സംബന്ധിച്ചും മലയാളികളുടെ ഇടയില്‍ അത് നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും ഇത്രയും അധികം എസ്റ്റാബ്ലിഷ് ചെയ്ത വേദി വേറെയില്ല.

അതുക്കൊണ്ടാണല്ലോ മിക്ക ആളുകളും അതിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നത്. ഇഷ്ടമല്ലാത്തവരുമുണ്ട്.

ഒരു കലാകാരി എന്ന നിലയില്‍ നമ്മുടെ കഴിവ് ജനങ്ങളിലേക്ക് എത്തുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ മനീഷ പറഞ്ഞു.

നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും തട്ടീം മുട്ടീം എന്ന ജനപ്രിയ കോമഡി സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

CONTENT HIGHLIGHT: MANEESHA ABOUT BIGGBOSS