ഭോപ്പാല്‍: മധ്യപ്രദേശിലെ കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാനായി നിരാഹാരം ആരംഭിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഹാരവും കാണാതെ അവര്‍ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സമരം അവസാനിപ്പിച്ചത്.
Also read ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ്, ആശയങ്ങളെ നിരോധിക്കാനാകില്ല, സത്യത്തെ ജയിലിലടക്കാനുമാകില്ല; ചലച്ചിത്ര വിലക്കിനെതിരെ യെച്ചൂരി
15 മണിക്കൂര്‍ നീണ്ട സമരത്തിനൊടുവിലാണ് മുഖ്യമന്ത്രി “അനിശ്ചിത കാല” നിരാഹാര സമരം അവസാനിപ്പിച്ചത്. “സമാധാനം പുനസ്ഥാപിക്കാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ചൗഹാന്റെ നിരാഹാര സമരം ആരംഭിച്ചത്. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി രംഗത്തെത്തിയെങ്കിലും വിഷയത്തോട് പുറം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സാധിക്കില്ലെന്ന നിലപാടുമായി കൃഷിമന്ത്രി ഗൗരി ശങ്കര്‍ ബിസന്‍ രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രിയുള്‍പ്പെടെ മറ്റു ബി.ജെ.പി നേതാക്കള്‍ ഒന്നും തന്നെ വിഷയത്തില്‍ പ്രതികരിച്ചതുമില്ല. പ്രശ്‌നം പരിഹരിക്കാതെ സംഘര്‍ഷത്തില്‍ അയവു വന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ കുടംബവുമായി താന്‍ സംസാരിച്ചെന്നു പറഞ്ഞാണ് ചൗഹാന്‍ സമരം അവസാനിപ്പിക്കുന്നത്.
Dont miss സാരിയാണ് ധരിച്ചത്.. ഇനിയെന്നെ സംഘിയെന്നു വിളിക്കുമോ’യെന്ന് രവീണ ടെണ്ടന്‍: സാരിയെ വര്‍ഗീയവത്കരിച്ച നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍
“പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബവുമായി സംസാരിച്ചു. നിരാഹാരം അവസാനിപ്പിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അവരുടെ ഗ്രാമത്തിലേക്ക് എന്നെ ക്ഷണിച്ചു”. ചൗഹാന്‍ പറഞ്ഞു. വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണണെമെന്നും കാര്‍ഷികവായ്പകള്‍ എഴുതി തള്ളണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മധ്യപ്രദേശില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്.