| Sunday, 1st July 2018, 9:09 am

'ഒന്നുകില്‍ എന്നെ ചികിത്സിക്കൂ... അല്ലെങ്കില്‍ കൊന്നുകളയു'; ബലാത്സംഗത്തെ അതിജീവിച്ച ഏഴുവയസുകാരി ഡോക്ടറോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയ്ക്ക് അറിയില്ല. കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് വേദനകൊണ്ട് കരയും.

മന്ദ്‌സോറില്‍ കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ അവസ്ഥയാണിത്. വേദന കലശലാകുമ്പോള്‍ ഒന്നുകില്‍ എന്നെ കൊന്നുകളയൂ, അല്ലെങ്കില്‍ ചികിത്സിക്കൂ എന്ന് പറഞ്ഞ് കുട്ടി ഉറക്കെ കരയുമെന്ന് ബന്ധുക്കള്‍ പറയുന്നു.

ALSO READ: എന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരല്ല; ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി

കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനിരുന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. ബലാത്സംഗത്തിനുശേഷം കുട്ടി മരിച്ചെന്നു കരുതിയ സംഘം ഒഴിഞ്ഞ കെട്ടിടത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

2012 ല്‍ ദല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ശരീരത്തിലാകമാനം കടിയേറ്റ പാടുകളുണ്ട്. മൂക്കിനും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റ നിലയിലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനോടകം മൂന്നു ശസ്ത്രക്രിയകളാണ് ചെയ്തത്.

അതേസമയം കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മുറിവുകള്‍ സുഖപ്പെടാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുന്നും എം.വൈ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ALSO READ: ബി.ജെ.പി എം.എല്‍.എയുടെ മകന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്‌തെന്നാരോപിച്ച് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം(വീഡിയോ)

നേരത്തെ ബി.ജെ.പി എം.പി കുടുംബത്തെ സന്ദര്‍ശിച്ചതിന് അദ്ദേഹത്തോട് നന്ദി പറയണമെന്ന് ബി.ജെ.പി എം.എല്‍.എ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more